ഒളിമ്പിക്സ് മാരത്തോൺ സ്വർണം നിലനിർത്തി കെനിയയുടെ എലിയുദ് കിപ്ചോഗെ. ലോക റിക്കാർഡിന് ഉടമയായ കെനിയൻ താരം 2 രണ്ട് മണിക്കൂർ എട്ട് മിനിറ്റ് 38 സെക്കൻഡിൽ ഓടിയെത്തിയാണ് സ്വർണം സ്വന്തമാക്കിയത്.
നെതർലൻഡിൻറെ അബ്ദി നഗെയി (2:09.58) വെള്ളിയും ബെൽജിയത്തിൻറെ ബാഷിർ അബ്ദി വെങ്കലും സ്വന്തമാക്കി. 2013 ന് ശേഷം മത്സരിച്ച 15 മാരത്തോണുകളിൽ 13 ലും കിപ്ചോഗെ ഒന്നാമനായി. രണ്ട് മണിക്കൂറിനുള്ളിൽ മാരത്തൺ പൂർത്തിയാക്കിയ ആദ്യ അത്ലറ്റാണ് കിപ്ചോഗെ.