സംസ്ഥാനത്ത് ഇത്തവണ വെർച്വൽ ഓണാഘോഷം : മന്ത്രി പി എ മുഹമ്മദ് റിയാസ്

0
14

 

സംസ്ഥാനത്ത് ഓണാഘോഷം ഇത്തവണ വെർച്വൽ ആയി നടത്തുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ടൂറിസം വകുപ്പിന്റെ തീരുമാനം. ഓഗസ്റ്റ് 14ന് ഓൺലൈൻ പൂക്കളമത്സരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

വിശ്വമാനവികതയുടെ ഓണപ്പൂക്കളം എന്ന ആശയം മുൻനിർത്തിയാണ് ലോകമെമ്പാടുമുള്ള മലയാളികൾക്കായി പൂക്കളമത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിന്റെ രജിസ്‌ട്രേഷൻ പത്താം തിയതി മുതൽ ടൂറിസം വെബ്‌സൈറ്റ് വഴി നടത്താം. കേരളത്തിലുള്ളവർക്കും പുറത്തുള്ളവർക്കും പ്രത്യേകമായി സമ്മാനങ്ങൾ നൽകും.