രാജ്യത്തെ സംവരണം റദ്ദാക്കാനാണ് ബിജെപി 400 സീറ്റുകൾ ആവശ്യപ്പെടുന്നതെന്ന് അരവിന്ദ് കെജ്‌രിവാൾ

0
222

ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ രാജ്യത്ത് എസ്‌സി/എസ്ടി-ഒബിസി സംവരണം നിർത്തലാക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കൂടാതെ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റുമെന്നും കെജ്രിവാൾ ആരോപിച്ചു.

ഉത്തർപ്രദേശിൽ ഇന്ത്യ മുന്നണിക്ക് പിന്തുണ അറിയിച്ചെത്തിയ അരവിന്ദ് കേജ്രിവാൾ അക്കമിട്ടാണ് ആരോപണങ്ങൾ ബിജെപിക്കെതിരെ ഉന്നയിച്ചത്.രാജ്യത്തെ സംവരണം റദ്ദാക്കാനാണ് ബിജെപി 400 സീറ്റുകൾ ആവശ്യപ്പെടുന്നതെന്ന് കേജ്രിവാൾ.

മോദി വീണ്ടും അധികാരത്തിലെത്തിയാൽ മൂന്നുമാസത്തിനുള്ളിൽ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റുമെന്നും അമിത് ഷാക്കൊപ്പം വളർന്ന നേതാക്കളെ ഒതുക്കി എന്നും കേജ്രിവാൾ ആരോപിച്ചു.

അഞ്ചാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ ആണ് ബിജെപിയുടെ നീക്കം. അമേട്ടി,റായ്ബറേലി,കൈസർഗഞ്ച് മണ്ഡലങ്ങൾ ഈ ഘട്ടത്തിൽ ഉൾപ്പെടുന്നത് കൊണ്ട് തന്നെ ബിജെപിക്ക്അഭിമാന പോരാട്ടം കൂടിയാണ്. രണ്ടുദിവസം കൊണ്ട് യുപിയിൽ നരേന്ദ്രമോദി ഏഴു റാലികളാണ് അഭിസംബോധന ചെയ്യുക.