Sunday
19 May 2024
25.8 C
Kerala

Entertainment

Kerala

India

World

Sports

Business

അതിജീവിതയെ അപമാനിക്കുന്ന വിധത്തിൽ വാർത്തകൾ നൽകരുതെന്ന് വനിതാ കമ്മിഷൻ

അതിജീവിതയെ അപമാനിക്കുന്ന വിധത്തിൽ വാർത്തകൾ നൽകുന്നത് അവരുടെ ഭാവിക്കു തന്നെ ദോഷകരമായി ബാധിക്കുന്നതിനാൽ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ അതിജീവിതയെ...

ലൈംഗികാതിക്രമ കേസിൽ പ്രജ്ജ്വല്‍ രേവണ്ണക്കെതിരെ അറസ്റ്റ് വാറണ്ട്

ലൈംഗികാതിക്രമ കേസിൽ പ്രജ്ജ്വല്‍ രേവണ്ണക്കെതിരെ അറസ്റ്റ് വാറണ്ട്. ഹാസന്‍ മണ്ഡലത്തിലെ സിറ്റിങ് എം.പിയും എന്‍.ഡി.എ സ്ഥാനാര്‍ഥിയുമാണ് പ്രതി. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടന്ന് രണ്ട് ദിവസത്തിന്...

ചേർത്തലയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ചേർത്തല പള്ളിപ്പുറത്ത് വെച്ച് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. വലിയവെളി അമ്പിളിയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം. പള്ളിച്ചന്തക്ക് സമീപം വെച്ചാണ് ഭര്‍ത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ചേര്‍ത്തല കെ.വി....

സോളാർ വിഷയത്തിൽ ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ തള്ളി എൻകെ പ്രേമചന്ദ്രൻ

സോളാർ വിഷയത്തിൽ ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ തള്ളി എൻകെ പ്രേമചന്ദ്രൻ. സമരം അവസാനിപ്പിക്കാൻ ഒരു തരത്തിലുള്ള ചർച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'യുഡിഎഫുമായി അങ്ങനെയൊരു ബന്ധമുള്ള വ്യക്തി ആയിരുന്നില്ല ഞാൻ. എൽഡിഎഫ് എന്നെ നിയോഗിച്ചിട്ടും...

തീവ്ര ഇസ്രായേലി കുടിയേറ്റക്കാരെ ഉപരോധിച്ച് കാനഡ

വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരെ അക്രമം അഴിച്ചുവിട്ട തീവ്ര ഇസ്രായേലി കുടിയേറ്റക്കാരെ കാനഡ ഉപരോധിച്ചു. പ്രത്യേകം തയ്യാറാക്കിയ സാമ്പത്തിക ചട്ടങ്ങൾ പ്രകാരമാണ് ഉപരോധം ഏർപ്പെടുത്തിയത്. ഡേവിഡ് ചായ് ചസ്ദായ്, യിനോൻ ലെവി, സ്വി ബാർ...

ആൾക്കൂട്ട ആക്രമണം; കിർഗിസ്ഥാനിലെ ഇന്ത്യൻ വിദ്യാർത്ഥികളോട് വീടിന് പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ കോൺസുലേറ്റ്

കിർഗിസ്താനിലെ ഇന്ത്യക്കാരായ വിദ്യാർഥികളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശിച്ച് ഇന്ത്യൻ കോൺസുലേറ്റ്. വിദേശ വിദ്യാർഥികൾക്കുനേരെ അക്രമം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നിർദേശം. നിരവധി പാകിസ്താനി വിദ്യാർഥികൾക്കെതിരെ ഹോസ്റ്റലുകളിൽ ആക്രമണം ഉണ്ടായതോടെയാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. കോൺസുലേറ്റ് വിദ്യാർഥികളുമായി...

എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ ബിഭാവ് കുമാർ അറസ്റ്റിൽ

എഎപി എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ ബിഭാവ് കുമാർ അറസ്റ്റിൽ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിൻ്റെ സഹായിയും മുൻ പേഴ്‌സണൽ സെക്രട്ടറിയുമായ ബിഭാവ് കുമാറിനെ ശനിയാഴ്ചയാണ് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയുടെ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 9 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷിണ കേന്ദ്രം മഴമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,...

ലോക്സഭാ തെരെഞ്ഞെടുപ്പ് അഞ്ചാംഘട്ട പ്രചാരണം ഇന്ന് അവസാനിക്കും

ലോക്സഭാ തെരെഞ്ഞെടുപ്പ് അഞ്ചാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 49 സീറ്റുകളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുക. ബീഹാർ,ജമ്മു കശ്മീർ, ജാർഖണ്ഡ്,ലഡാക്ക്,മഹാരാഷ്ട്ര, ഒഡീഷ, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ എന്നിങ്ങനെ ആറു സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായിയാണ്...

ഇന്ത്യയുടെ മുഖ്യ പരിശീലകനായി ഗൗതം ഗംഭീർ ചുമതലയേൽക്കാൻ സാധ്യത

ഇന്ത്യയുടെ മുഖ്യ പരിശീലകനായി ചുമതലയേൽക്കാൻ ബിസിസിഐ ഗൗതം ഗംഭീറിനെ സമീപിച്ചതായി റിപ്പോർട്ട്. രാഹുൽ ദ്രാവിഡിന് പകരക്കാരനായി ഗംഭീറിനെയാണ് ബിസിസിഐ പരിഗണിക്കുന്നത്. ഐപിഎല്ലിനു ശേഷമായിരിക്കും അന്തിമ തീരുമാനം. നിലവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ ഉപദേശകനായി പ്രവർത്തിച്ചുവരികയാണ്...