മഞ്ഞുമ്മൽ ബോയ്സിനെ പൊലീസ് മർദിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്നാട്

0
595

മഞ്ഞുമ്മൽ ബോയ്സിനെ പൊലീസ് മർദിച്ച സംഭവത്തിൽ തമിഴ്നാട് അന്വേഷണം പ്രഖ്യാപിച്ചു. സിനിമയിൽ പറയുന്ന ‘യഥാർത്ഥ’ സംഭവങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാനാണ് പോലീസ് ആലോചിക്കുന്നത്. വിനോദയാത്രയ്ക്ക് കൊടൈക്കനാലിൽ എത്തിയ മഞ്ഞുമ്മൽ ബോയ്‌സ് സംഘത്തോട് തമിഴ്‌നാട് പോലീസ് അപമര്യാദയായി പെരുമാറിയിട്ടുണ്ടോ എന്നറിയാൻ അന്വേഷണം നടക്കുകയാണ്.

സിനിമയിൽ യഥാർത്ഥ സംഭവങ്ങൾ എന്ന് പറഞ്ഞു അവതരിപ്പിച്ച രംഗംങ്ങളിൽ സത്യമുണ്ടോ എന്ന് നോക്കി നടപടിയെടുക്കാൻ തമിഴ്നാട് ഡിജിപിക്ക് ആഭ്യന്തര വകുപ്പ് സെക്രട്ടറി അമുദ ഉത്തരവു നൽകി. വലിയ വിജയം നേടി മുന്നേറുന്നതിനിടെയാണ് മഞ്ഞുമ്മല്‍ ബോയ്സ് സിനിമയില്‍ പറഞ്ഞ ‘യഥാര്‍ഥ’ സംഭവങ്ങള്‍ പൊലീസ് അന്വേഷിക്കാന്‍ ഒരുങ്ങുന്നത്.

സംഭവം നടന്ന് വര്‍ഷങ്ങള്‍ പിന്നിട്ടതിനാല്‍ ഇനി കേസിന് താല്‍പ്പര്യമില്ലെന്നും ആരെയും കേസ് കൊടുത്ത് ബുദ്ധിമുട്ടിക്കാന്‍ താല്‍പ്പര്യമില്ലെന്നുമാണ് മഞ്ഞുമ്മല്‍ ബോയ്സ് സംഘത്തിലെ സിജു ഡേവിഡ് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് മാധ്യമങ്ങളോട് പറഞ്ഞത്.