പിഎസ് സി പരീക്ഷകള്‍ നാളെ പുനരാരംഭിക്കും

0
65

കോവിഡ് വ്യാപനം കാരണം രണ്ടര മാസമായി നിര്‍ത്തിവച്ചിരുന്ന സംസ്ഥാനത്തെ പിഎസ് സി പരീക്ഷകള്‍ നാളെ പുനരാരംഭിക്കും. കോവിഡ് ബാധിതര്‍ക്കും പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കുമെന്നാണ് പിഎസ്‌സി അധികൃതര്‍ അറിയിച്ചിട്ടുള്ളത്.

വനം വകുപ്പിലേക്കു റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷയാണ് നാളെ നടക്കുക. പൊതുഗതാഗതം സാധാരണ നിലയിലായിട്ടില്ലാത്തതിനാല്‍ അപേക്ഷകര്‍ കുറവുള്ള പരീക്ഷകളാണ് ആദ്യം നടത്തുക. കോവിഡ് ബാധിതര്‍ക്ക് പരീക്ഷാകേന്ദ്രങ്ങളില്‍ പ്രത്യേകം മുറി ഒരുക്കും. ഇവര്‍ പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെങ്കിലും മറ്റു കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുതന്നെ പരീക്ഷ ഹാളില്‍ എത്തണം.

പരീക്ഷയെഴുതുമെന്ന് ഉറപ്പു നല്കിയവര്‍ക്ക് അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ട്. അതിന്റെ പകര്‍പ്പും അസല്‍ തിരിച്ചറിയല്‍ രേഖയുമായി പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുമ്ബ് ഉദ്യോഗാര്‍ഥികള്‍ ഹാളിലെത്തണം. 9446445483, 0471 2546246 എന്നീ നമ്ബരുകളില്‍ വിളിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും. ആരോഗ്യവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 20 മുതലുള്ള പരീക്ഷകളാണ് മാറ്റിവച്ചിരുന്നത്. ഇതില്‍ 23 പരീക്ഷകള്‍ ജൂലൈയില്‍ നടത്തും. ജൂലൈയ് 10നു നടത്താനിരുന്ന ഡ്രൈവര്‍ പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട് . ജൂലൈയിലെ മറ്റ് 6 പരീക്ഷകള്‍ക്കു മാറ്റമില്ല എന്ന് പിഎസ്‌സി വ്യക്തമാക്കി.