കോ​വി​ഡ് മൂ​ന്നാംത​രം​ഗം രൂ​ക്ഷ​മാ​കി​ല്ലെ​ന്ന് പ​ഠ​ന റി​പ്പോ​ർ​ട്ട്

0
59

 

കോ​വി​ഡ് മൂ​ന്നാംത​രം​ഗം രാ​ജ്യ​ത്ത് ര​ണ്ടാംത​രം​ഗ​ത്തെ​പ്പോ​ലെ രൂ​ക്ഷ​മാ​കി​ല്ലെ​ന്ന് പ​ഠ​ന റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചും (ഐ​സി​എം​ആ​ർ) ഇം​പീ​രി​യ​ൽ കോ​ള​ജ് ഓ​ഫ് ല​ണ്ട​നും ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്.

നേ​ര​ത്തേ രോ​ഗ​മു​ണ്ടാ​യ​പ്പോ​ൾ ല​ഭി​ച്ച പ്ര​തി​രോ​ധ​ശേ​ഷി മു​ഴു​വ​നാ​യും ന​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ പു​തി​യ വ​ക​ഭേ​ദം ത​രം​ഗ​ത്തി​ന് കാ​ര​ണ​മാ​കൂ. ഒ​രാ​ളി​ൽ​നി​ന്ന് നാ​ലോ അ​ഞ്ചോ ആ​ളു​ക​ളി​ലേ​ക്ക് രോ​ഗം പ​ട​രാ​നു​ള്ള സാ​ധ്യ​ത ഉ​രു​ത്തി​രി​ഞ്ഞാ​ലേ ഇ​നി ഒ​രു ത​രം​ഗ​മു​ണ്ടാ​വൂ​വെ​ന്ന് പ​ഠ​ന​ത്തി​ൽ പ​റ​യു​ന്നു.

അ​തേ​സ​മ​യം, വാ​ക്‌​സി​നേ​ഷ​നി​ലെ അ​പാ​ക​ത​ക​ൾ ചി​ല​പ്പോ​ൾ പ്ര​തി​കൂ​ല​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. രാ​ജ്യ​ത്ത് കോ​വി​ഡ് ഡെ​ൽ​റ്റ പ്ല​സ് വൈ​റ​സി​ൻറെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.