രാജ്യത്ത് 50,040 പേർക്ക് കോവിഡ്; 1,258 മരണം

0
57

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,040 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 1258 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു.

രാജ്യത്തെ ആകെ കൊവിഡ് കേസുകൾ മൂന്ന് കോടി പിന്നിട്ടു. ആകെ മരണം 3.95 ലക്ഷത്തിലെത്തി. 2.82 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആറ് ലക്ഷത്തിൽ താഴെ രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. 96.75 ശതമാനമാണ് രോഗമുക്തി നിരക്ക്.