ല​ക്ഷ​ദ്വീ​പി​ൽ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്കാ​നു​ള്ള നീ​ക്ക​വി​മാ​യി ഭ​ര​ണ​കൂ​ടം

0
37

 

ല​ക്ഷ​ദ്വീ​പി​ൽ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ക്കാ​നു​ള്ള നീ​ക്ക​വി​മാ​യി ഭ​ര​ണ​കൂ​ടം. ക​ട​ൽ​തീ​ര​ത്തോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു മാ​റ്റാ​ൻ നോ​ട്ടീ​സ് ന​ൽ​കി.

തീ​ര​ത്തു​നി​ന്ന് 20 മീ​റ്റ​റി​ന് അ​ക​ത്തു​ള്ള മു​ഴു​വ​ൻ കെ​ട്ടി​ട​ങ്ങ​ളും പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ക​വ​ര​ത്തി​യി​ലേ​യും മ​റ്റു ചി​ല ദ്വീ​പു​ക​ളി​ലേ​യും നി​ര​വ​ധി കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്ക് ഇ​തു​സം​ബ​ന്ധി​ച്ച നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.

നേ​ര​ത്തെ ആ​ൾ​പാ​ർ​പ്പി​ല്ലാ​ത്ത ദ്വീ​പു​ക​ളി​ലെ ഷെ​ഡു​ക​ൾ പൊ​ളി​ക്കാ​ൻ നീ​ക്ക​മാ​രം​ഭി​ച്ചി​രു​ന്നു. ചെ​റി​യ ദ്വീ​പി​ലെ ഷെ​ഡു​ക​ൾ പൊ​ളി​ച്ചു​മാ​റ്റ​ണ​മെ​ന്ന് ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.