Friday
26 April 2024
33.8 C
Kerala

Entertainment

Kerala

India

World

Sports

Business

വധുവിന് കുടുംബം നൽകുന്ന സ്വർണം ഉൾപ്പെടെയുള്ള സമ്പത്തിൽ ഭർത്താവിന് അവകാശമില്ലെന്ന് സുപ്രീം കോടതി

വധുവിന് കുടുംബം നൽകുന്ന സ്വർണം ഉൾപ്പെടെയുള്ള സമ്പത്തിൽ ഭർത്താവിന് അവകാശമില്ലെന്ന് സുപ്രീം കോടതി. പ്രതിസന്ധി ഘട്ടങ്ങളിൽ ഉപയോഗിച്ചാലും ഭാര്യയുടെ സ്വത്ത് തിരികെ നൽകാൻ ഭർത്താവിന് ധാർമിക ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. മലയാളി ദമ്പതിമാരുടെ കേസിൽ...

കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. കേരളമുള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഒന്നരമാസത്തെ വാശിയേറിയ പ്രചരണങ്ങൾക്ക് ശേഷമാണ് കേരളം ഇന്ന് പോളിംഗ് ബൂത്തിലേക്ക് കടക്കുന്നത്. രാവിലെ ഏഴ്...

തൃശൂരില്‍ ബിജെപി വോട്ടിന് പണം നൽകിയെന്ന് പരാതി

ബിജെപി വോട്ടിന് പണം നൽകിയെന്ന് ഒളരി ശിവരാമപുരം കോളനി നിവാസികൾ. പ്രദേശത്തെ ബിജെപി പ്രവർത്തകനായ സുഭാഷ് വീട്ടിലെത്തി പണം നൽകിയെന്നാണ് ആക്ഷേപം. പണം വേണ്ടെന്ന് പറഞ്ഞ് മടക്കിനൽകിയിട്ടും വാങ്ങിയില്ലെന്നും പരാതിക്കാർ പറയുന്നു. സംഭവമറിഞ്ഞ് ആള്...

മണിപ്പൂരിൽ കാര്യമായ മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടായതായി യുഎസ്; റിപ്പോർട്ട് തീർത്തും പക്ഷപാതപരമെന്ന് ഇന്ത്യ

ഇന്ത്യയെക്കുറിച്ചുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ വാർഷിക മനുഷ്യാവകാശ റിപ്പോർട്ടിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം. റിപ്പോർട്ട് തികച്ചും പക്ഷപാതപരവും മോശം പ്രതീതി സൃഷ്ടിക്കുന്നതുമാണെന്ന് മന്ത്രാലയം പ്രതികരിച്ചു. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്ന യുഎസ്...

അനധികൃത ഐപിഎൽ സ്ട്രീമിംഗ് കേസിൽ നടി തമന്ന ഭാട്ടിയയ്ക്ക് സമൻസ്

അനധികൃത ഐപിഎൽ സ്‌ട്രീമിംഗ്‌ കേസിൽ നടി തമന്നയ്ക്ക് തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം താരത്തിന് നോട്ടീസ് അയച്ചു. മഹാരാഷ്ട്ര സൈബർ വിംഗ് ഏപ്രിൽ 29ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് തമന്നയോട് ആവശ്യപ്പെട്ടത്. കുപ്രസിദ്ധ...

വൈക്കം മഹാദേവ ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

വൈക്കം മഹാദേവ ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. രാവിലെ 10 മണിയോടെയാണ് ഭക്തർ കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ക്ഷേത്രം ഭാരവാഹികളെ വിവരമറിയിച്ചു. വൈക്കം ഫയർഫോഴ്‌സ് സംഘം എത്തി മൃതദേഹം താലൂക്ക് ആശുപത്രി...

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തെലുങ്ക് ദേശം സ്ഥാനാര്‍ത്ഥി പെമ്മസാനി ചന്ദ്രശേഖറിന് 5785 കോടിയുടെ ആസ്തി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആന്ധ്രയിലെ തെലുങ്ക് ദേശം സ്ഥാനാര്‍ത്ഥി പെമ്മസാനി ചന്ദ്രശേഖർ ഏറ്റവും ധനികൻ. മൊത്തത്തിൽ ഉള്ളത് 5785 കോടിയുടെ ആസ്തി. വ്യക്തിഗത ആസ്തി 2448.72 കോടി രൂപയാണെന്നും ഭാര്യയുടെ പേരില്‍ 2343.78 കോടി...

വിദ്യാർഥികളിൽ നിന്ന് അധ്യാപകർ സമ്മാനങ്ങൾ സ്വീകരിക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

യാത്രയയപ്പിൻ്റെ ഭാഗമായി വിദ്യാർഥികളിൽ നിന്ന് വിലകൂടിയ സമ്മാനങ്ങൾ സ്വീകരിക്കുന്നത് അധ്യാപകർ ഒഴിവാക്കണമെന്ന് മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ നിർദേശിച്ചു. അടുത്ത അധ്യയന വർഷത്തിൽ ഈ രീതി അനുവദിക്കരുതെന്ന് ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കയച്ച സർക്കുലറിൽ...

ഉത്തർപ്രദേശിലെ കൈസർഗഞ്ച് മണ്ഡലത്തിൽ ബ്രിജ് ഭൂഷൺ സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ട്

ഉത്തർപ്രദേശിലെ കൈസർഗഞ്ച് മണ്ഡലത്തിൽ ബ്രിജ് ഭൂഷൺ സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ട്. അങ്ങനെ സംഭവിക്കാൻ 99.9% സാധ്യതയുണ്ടെന്ന് ബ്രിജ് ഭൂഷൺ തന്നെ പറഞ്ഞു. വനിതാ ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം നേരിടുന്ന വ്യക്തിയാണ് ബ്രിജ്...

‘രാജ്യത്തിൻ്റെ സമ്പത്ത് കോൺഗ്രസ് മുസ്ലീങ്ങൾക്ക് നൽകും’; മോദിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

രാജസ്ഥാനിലെ വിവാദ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. ഈ മാസം 29ന് 11ന് മുമ്പ് മറുപടി നൽകാനാണ് നിർദേശം. ബിജെിപി അധ്യക്ഷൻ ജെപി നദ്ദയോടാണ് പ്രധാനമന്ത്രിയുടെ വിവാദ...