Monday
2 October 2023
29.8 C
Kerala
HomeAgricultureഅടുക്കളത്തോട്ടം ഇനി ഒരു പോഷകത്തോട്ടമാക്കി മാറ്റാം

അടുക്കളത്തോട്ടം ഇനി ഒരു പോഷകത്തോട്ടമാക്കി മാറ്റാം

ആരോഗ്യ സുരക്ഷയ്ക്ക് ഉതകുംവിധം പോഷക മൂല്യമേറിയ പഴം–പച്ചക്കറിയിനങ്ങൾകൂടി അടുക്കളത്തോട്ടത്തിൽ നട്ടു പരിപാലിക്കണം.

നമ്മുടെ നിത്യ ജീവിതത്തില്‍ ആരോഗ്യപരമായ ഒരു ഭക്ഷണ ക്രമമാണു വേണ്ടത്. അതിനു വിഷമയമല്ലാത്ത പച്ചക്കറിയും മീനും മാംസവും നമ്മള്‍ തന്നെ ഉൽപാദിപ്പിച്ചു നല്ല നിലയില്‍ നാടന്‍ രീതിയില്‍ പാകം ചെയ്തു ഭക്ഷിക്കണം. അതിന്നായി എല്ലാ വീടുകളിലും ഒരു അടുക്കളത്തോട്ടം വേണം.

അടുക്കളത്തോട്ടത്തിൽ ഇനി പച്ചക്കറികൾ മാത്രം പോരാ ആരോഗ്യസംരക്ഷണത്തിന് പ്രഥമ പരിഗണന നൽകുന്ന ഇന്നത്തെ സാഹചര്യത്തിൽ അവ മാത്രം പോരാ. അടുക്കളത്തോട്ടം ഒരു പോഷകത്തോട്ടം തന്നെയായി മാറണം. കുടുംബത്തിന്റെ സമ്പൂർണ ആരോഗ്യ സുരക്ഷയ്ക്ക് ഉതകുംവിധം പോഷക മൂല്യമേറിയ പഴം–പച്ചക്കറിയിനങ്ങൾകൂടി അടുക്കളത്തോട്ടത്തിൽ നട്ടു പരിപാലിക്കണം. ഒപ്പം വീട്ടിലേക്ക് ആവശ്യമുള്ള സുഗന്ധവിളകളും കിഴങ്ങുവിളകളും ഔഷധവിളകളുമെല്ലാം അടുക്കളത്തോട്ടത്തിന്റെ ഭാഗമാക്കാം.

നമ്മുക്ക് ആകെയുള്ള സ്ഥലത്തിന്റെ മൂന്നിലൊരു ഭാഗം പഴവർഗങ്ങൾക്കും ലഘുവൃക്ഷങ്ങളായി വളരുന്ന കറിവേപ്പ്, മുരിങ്ങ, അഗത്തിച്ചീര തുടങ്ങിയവയ്ക്കുമായി മാറ്റിവയ്ക്കാം. സ്ഥലപരിമിതി നോക്കി പുതു തലമുറ ഇനങ്ങളിൽപ്പെട്ട, അധികം സ്ഥലം അപഹരിക്കാത്ത, പ്ലാവ്, മാവ്, കുടംപുളി, പേര, ചാമ്പ, സപ്പോട്ട എന്നിവയ്ക്കും ഇടം നൽകാം.

സ്ഥലലഭ്യത നോക്കി പോഷകത്തോട്ടത്തിന്റെ ഭാഗമാക്കാവുന്ന ഇനങ്ങൾ ഇനിയുമുണ്ട്. ഞാവൽ, മാതളം, പപ്പായ, വെസ്റ്റിന്ത്യൻ ചെറി, കാരംബോള, ചെറുനാരകം, ചൈനീസ് ഓറഞ്ച്, മൾബറി, ആത്തച്ചക്ക, പൈനാപ്പിൾ, റംബുട്ടാൻ, മാംഗോസ്റ്റിൻ, വാഴ തുടങ്ങി ആരോഗ്യമേന്മകൾ ഏറെയുള്ള ഇനങ്ങൾക്കെല്ലാം പോഷകത്തോട്ടത്തിൽ ഇടം നൽകാം.

ഇടവിളകളായി ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ, കപ്പ, മധുരക്കിഴങ്ങ് എന്നിവയും ഉൾപ്പെടുത്തുക. സ്ഥലം കുറവുള്ളവർ അതിന്റെ മൂന്നിലൊരു ഭാഗം സാധ്യമായ ഇനങ്ങൾക്കായി മാറ്റിവച്ച ശേഷം ബാക്കിയുള്ള സ്ഥലം പച്ചക്കറിക്കൃഷിക്ക് ഉപയോഗിക്കുക. പയർ, പാവൽ, വെണ്ട, ചീര, നിത്യവഴുതന, പടവലം, തക്കാളി, പച്ചമുളക് തുടങ്ങിയവ അടുക്കളത്തോട്ടത്തിലെ പ്രധാന പച്ചക്കറിയിനങ്ങളാണ്.

 

English Summary: Best Vegetables to Grow in Your Home Garden

RELATED ARTICLES

Most Popular

Recent Comments