കേരളത്തിൽ കടലാക്രമണ സാധ്യത; ദേശീയ സമുദ്ര-അന്തരീക്ഷ ഗവേഷണ കേന്ദ്രം

0
76

കേരളത്തിൽ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര-അന്തരീക്ഷ ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ലക്ഷദ്വീപ്, കർണാടക, തെക്കൻ തമിഴ്നാട് തീരങ്ങളിലും ജാഗ്രതാ നിർദേശമുണ്ട്. ഉയർന്ന വേലിയേറ്റം കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമാണ്. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരള തീരത്ത് കടൽക്ഷോഭവും കാറ്റും അനുഭവപ്പെട്ടു വരികയാണ്. കള്ളക്കടത്ത് പ്രതിഭാസത്തിൻ്റെ ഭാഗമായാണ് ഇതെല്ലാം നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രോപരിതലത്തിൽ ശക്തമായ തിരമാലകളാണ് കരിങ്കടൽ പ്രതിഭാസത്തിന് കാരണം.

അവിചാരിതമായി കടല്‍ കയറിവന്ന് കരയെ വിഴുങ്ങുന്നതിനാലാണ് ഇതിനെ ‘കള്ളക്കടല്‍’ എന്ന് വിളിക്കുന്നത്. ഇത് സുനാമിക്ക് സമാനമാണ്. എന്നാൽ സുനാമി പോലെ ഭയാനകമല്ല. പക്ഷേ അത് നിസ്സാരമായി കാണാനാകില്ല.