ഉറക്കത്തിനിടയിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണു ; ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം

ഇന്ന് രാവിലെ അടുത്ത വീടിന്റെ ടെറസിൽ കയറിയ ആളാണ്‌ മേൽക്കൂര തകർന്ന് കിടക്കുന്നത് കണ്ടത്.

0
249

ചെന്നൈ: വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. 2 സ്ത്രീകളും 2 പെൺകുട്ടികളും അടക്കം 4 പേരാണ് മരിച്ചത്. ശാന്തി( 75), മരുമകൾ വിജയലക്ഷ്മി( 45), കൊച്ചുമക്കളായ പ്രദീപ (12) ഹരിണി( 10) എന്നിവരാണ് മരിച്ചത്. രാത്രിയിൽ ഉറക്കത്തിനിടയിൽ ആണ് സംഭവം.

തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇന്ന് രാവിലെ അടുത്ത വീടിന്റെ ടെറസിൽ കയറിയ ആളാണ്‌ മേൽക്കൂര തകർന്ന് കിടക്കുന്നത് കണ്ടത്. ശാന്തിയുടെ മകൻ മാരിമുത്തു ഒരു സംസ്കാര ചടങ്ങിനായി ചെന്നൈയിലേക്ക് പോയതിനാൽ അപകടത്തിൽ നിന്നും രക്ഷപെട്ടു. 51 വർഷം പഴക്കമുള്ള വീടിന്റെ മേൽക്കൂരയാണ് തകർന്നു വീണത്.