ന്യൂയർ ആഘോഷത്തിന്റെ മറവിൽ മദ്യപ സംഘത്തിന്റെ അഴിഞ്ഞാട്ടം ; പൊലീസുകാർക്ക് നേരെ മർദ്ദനം, നാല് പേർ കസ്റ്റഡിയിൽ

മദ്യപിച്ച് സംഘം അതിക്രമങ്ങൾ കാട്ടുന്നു എന്ന പരാതിയെ തുടർന്നാണ് ആറ്റിങ്ങലിൽ നിന്നും പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയത്.

0
145

ആറ്റിങ്ങൽ: ന്യൂയർ ആഘോഷത്തിന്റെ മറവിൽ മദ്യപ സംഘത്തിന്റെ അഴിഞ്ഞാട്ടം. ആറ്റിങ്ങൽ കൈപറ്റി മുക്കിൽ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടക്കുന്നത്. മദ്യപിച്ച് സംഘം അതിക്രമങ്ങൾ കാട്ടുന്നു എന്ന പരാതിയെ തുടർന്നാണ് ആറ്റിങ്ങലിൽ നിന്നും പൊലീസ് സംഘം സംഭവ സ്ഥലത്തെത്തിയത്. എന്നാൽ ഇവർ പോലീസിനു നേരെയും അതിക്രമം കാട്ടുകയായിരുന്നു.

അക്രമത്തിൽ പോലീസികാർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസ് ഓഫീസർമാരായ മനു, ഹണി, സെയ്ദലി, അനിൽകുമാർ എന്നിവർക്കാണ് പരിക്കേറ്റൽ. തുടർന്ന് കൂടുതൽ പോലീസ് സേന എത്തിയാണ് ഇവരെ രക്ഷിച്ചത്. ആക്രമികളായ നാലു പേരെ ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാൽ അറിയാവുന്ന മറ്റു പ്രതികൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.