കളമശേരി സ്ഫോടനം; ഒരാൾ കൂടി മരിച്ചു, ആകെ മരണം അഞ്ചായി

റീനയുടെ മകൾ 12 വയസുകാരി ലിബിന നേരത്തെ മരിച്ചിരുന്നു.

0
142

കൊച്ചി: കളമശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. മലയാറ്റൂർ സ്വദേശിനി റീന പ്രദീപ(46)നാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവരുടെ മകൻ പ്രവീൺ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. റീനയുടെ മകൾ 12 വയസുകാരി ലിബിന നേരത്തെ മരിച്ചിരുന്നു. സ്‌ഫോടനത്തിൽ മരിച്ച അഞ്ചുപേരും സ്ത്രീകളാണ്.

ഒക്ടോബർ 29-ന് രാവിലെ ഒൻപതരയോടെയാണ് യഹോവ സാക്ഷികളുടെ കൺവൻഷൻ നടന്ന സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ ഹാളിൽ സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേർ ഹാളിലുണ്ടായിരുന്നു. ഇതിനിടെ, ശനിയാഴ്ച സ്‌ഫോടനവുമായി ബന്ധപ്പെട്ട നിർണായകമായ തെളിവുകൾ പ്രതി ഡൊമിനിക് മാർട്ടിന്റെ വാഹനത്തിൽ നിന്ന് കണ്ടെടുത്തു. സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകൾ ആണ് കണ്ടെടുത്തത്.

English Summary: Kalamasery blast; One more person died.