തിരുവനന്തപുരത്ത് പടക്കക്കടക്ക് തീ പിടിച്ചു; മൂന്ന് പേർക്ക് പരിക്ക്

ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.

0
105

തിരുവനന്തപുരം: തിരുവനന്തപുരം തമലത്ത് പടക്കക്കടക്ക് തീ പിടിച്ചു. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. കട പൂർണമായും കത്തിനശിച്ചു. കടയിലുണ്ടായിരുന്ന സാധനസാമഗ്രികളും പടക്കങ്ങളുമെല്ലാം അഗ്നിക്കിരയായി. മൂന്ന് പേർക്ക് നിസാര പരിക്കേറ്റു. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. താമലത്ത് ചന്ദ്രിക സ്റ്റോർസ് എന്ന പടക്ക കടക്കാണ് തീ പിടിച്ചത്. 7.30 മണിയോടെയായിരുന്നു സംഭവം. രണ്ടു ജീവനക്കാർക്കും പടക്കം വാങ്ങാൻ എത്തിയ ഒരാൾക്കുമാണ് പരിക്കേറ്റത്. പുറത്ത് നിന്ന് കടയിലേക്ക് തീപ്പൊരി വീണതാണ് തീപിടുത്തത്തിന് കാരണം എന്നാണ് സൂചന.

മറ്റു അപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വിവരമറിഞ്ഞ് ഫയർഫോഴ്‌സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ദീപാവലിക്ക് തലേദിവസം ആയതിനാൽ നിരവധിപേർ പടക്കം വാങ്ങുന്നതിനും മറ്റുമായി എത്തിയിരുന്നു. തീപിടിത്തം ഉണ്ടായയുടൻ ആളുകളെ മാറ്റാൻ കഴിഞ്ഞതിനാൽ ദുരന്തം ഒഴിവായി.

English Summary: Firecracker shop caught fire in Thiruvananthapuram.