കാൽനടയാത്രക്കാരനെ ബസിടിച്ചു; അപകടത്തിനുപിന്നാലെ ഇറങ്ങിയോടിയ ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു

ഇറങ്ങിയോടിയത് ആക്രമണം ഭയന്ന്.

0
158

തലശേരി: കാൽനടയാത്രക്കാരനെ ബസിടിച്ചതിനുപിന്നാലെ ഇറങ്ങിയോടിയ ബസ് ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചു. തലശേരിയിൽ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. തലശേരി പുന്നോൽ പെട്ടിപ്പാലത്താണ് സംഭവം. പന്ന്യന്നൂർ സ്വദേശി പുതിയവീട്ടിൽ കെ ജീജിത്ത് (45) ആണ് ട്രെയിൻ തട്ടി മരിച്ചത്. വടകര ഭാഗത്തുനിന്ന് തലശേരിയിലേക്ക് പോകുകയായിരുന്ന ബസ് വഴിയരികിലൂടെ നടന്നുപോയ മുനീർ എന്നയാളെ തട്ടുകയായിരുന്നു. ജീജിത്ത് ഓടിച്ചിരുന്ന ‘ഭഗവതി’ എന്ന സ്വകാര്യ ബസ് ആണ് മുനീറിനെ ഇടിച്ചത്. തുടർന്ന് ആൾക്കൂട്ടത്തിന്റെ ആക്രമണം ഭയന്ന് ഇറങ്ങിയോടിയ ജീജിത്തിനെ സമീപത്തെ റെയിൽവേ ട്രാക്കില്‍ വെച്ച് ട്രെയിൻ ഇടിക്കുകയായിരുന്നു. ജീജിത്ത് തൽക്ഷണം മരിച്ചു. ബസ് ഇടിച്ച് പരിക്കേറ്റ മുനീർ തലശേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

English Summary: Bus driver dead train accident after hitting pedestrian.