സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു

0
894

സംസ്ഥാനത്ത് സ്വർണ വില വീണ്ടും 43,000 രൂപയിലേക്ക്. ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞ് യഥാക്രമം 5,485 രൂപയിലും 43,880 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. മൂന്നു ദിവസം ഇടിഞ്ഞു നിന്ന സ്വർണവില വെള്ളിയാഴ്ച ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വർധിച്ചിരുന്നു. ഗ്രാമിന് 5,500 രൂപയിലും പവന് 44,000 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാന വിപണിയിലും പ്രതിഫലിക്കുന്നത്. വിവാഹ സീസൺ ആയതിനാൽ വില കുറഞ്ഞിരിക്കുന്നത് സാധാരണക്കാരെ സംബന്ധിച്ച് ആശ്വാസമാണ്.

 

English Summary : Today’s Gold Price in Kerala