ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ന്യൂസിലൻഡ് ടീം ഇന്ത്യ പര്യടനം നടത്തും

0
63

എട്ട് മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ എ ടീം വീണ്ടും മത്സര രംഗത്തേക്ക്. ന്യൂസിലന്‍ഡ് എ ടീമിനെതിരായാണ് ഇന്ത്യ കളിക്കുന്നത്. ഓഗസ്റ്റ്-സെപ്‌റ്റംബര്‍ മാസങ്ങളിലായി മൂന്ന് വീതം ചതുര്‍ ദിന, ലിസ്റ്റ് എ മത്സരങ്ങള്‍ ഇന്ത്യയിലാണ് നടക്കുക. ഈ മാസം അവസാനത്തോടെ ന്യൂസിലന്‍ഡ് ടീം ഇന്ത്യയിലെത്തും.

കഴിഞ്ഞ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ദക്ഷിണാഫ്രിക്കയിലായിരുന്നു അവസാനമായി ഇന്ത്യ കളിച്ചത്. മൂന്ന് അനൗദ്യോഗിക ടെസ്റ്റുകളാണ് പര്യടനത്തിലുണ്ടായിരുന്നത്.
നേരത്തെ 2017-18 ല്‍ പര്യടനത്തിനെത്തിയ ന്യൂസിലന്‍ഡ് എ ടീം വിജയവാഡയില്‍ ഒരു ദിവസത്തെ പിങ്ക് ബോള്‍ മത്സരം കളിച്ചിരുന്നു. ഈ വര്‍ഷം നവംബറില്‍ പര്യടനത്തിനായി ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായും ബിസിസിഐ ചര്‍ച്ച നടത്തുന്നുണ്ട്.

അതേസമയം എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ എ ടീം വീണ്ടും മത്സരിക്കാനിറങ്ങുന്നത്.ബെംഗളുരുവിലാണ് മത്സരങ്ങള്‍ നടക്കുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെപ്‌റ്റംബര്‍ എട്ട് മുതല്‍ 25 വരെ നടക്കുന്ന ദുലീപ് ട്രോഫിയോട് അനുബന്ധിച്ചാണ് ന്യൂസിലന്‍ഡിന്‍റെ ഇന്ത്യന്‍ പര്യടനം. ഒരു പിങ്ക് ബോള്‍ ഫിക്‌ചറും ബിസിസിഐ ആലോചിക്കുന്നുണ്ട്, എന്നാല്‍ അന്തിമ അനുമതി കാത്തിരിക്കുകയാണ്.

.