അണ്ടർ 17 ലോകകപ്പ്: ഇന്ത്യയെ വിലക്കി ഫിഫ

0
46

നിയമലംഘനം നടത്തിയെന്ന പേരില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ഫിഫയുടെ സസ്പെന്‍ഷന്‍.

ഫിഫ കൗണ്‍സിലിന്‍റേതാണ് തീരുമാനം
അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍റെ ഭരണത്തില്‍ പുറത്തുനിന്നുള്ള ഇടപെടല്‍ ഉണ്ടായെന്നാരോപിച്ചാണ് ഫിഫയുടെ നടപടി.ഈ സാഹചര്യത്തില്‍ അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ ലോകകപ്പിന്‍റെ വേദി ഇന്ത്യക്ക് നഷ്ടമായേക്കുമെന്നാണ് വിവരം.

ഒക്ടോബര്‍ 11 മുതല്‍ 30 വരെയാണ് അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നത്.
അതേസമയം വിലക്ക് നീങ്ങുന്നത് വരെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് രാജ്യാന്തര മത്സരങ്ങളില്‍ പങ്കെടുക്കാനാകില്ല. ഐഎസ്‌എല്‍, ഐലീഗ് ക്ലബുകള്‍ക്ക് എഎഫ്‍സി വനിതാ ക്ലബ് ചാമ്ബ്യന്‍ഷിപ്പ്, എഎഫ്‍സി കപ്പ്, എഎഫ്‍സി ചാമ്ബ്യന്‍സ് ലീഗ് മത്സരങ്ങളും നഷ്ടമാകും.