ഡോ. ജോ ജോസഫ് തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി | Thrikkakkara

0
84

ഡോ. ജോ ജോസഫ് (Dr.Jo Joseph) തൃക്കാക്കര (thrikkakkara ) ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്(ldf) സ്ഥാനാർഥിയാകും.

എൽ.ഡി.എഫ് നേതാക്കൾ നടത്തിയ വാർത്താസമ്മേളനത്തിൽ കൺവീനർ ഇ.പി ജയരാജനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

 

ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിഭാഗത്തിൽ സേവനമനുഷ്ടിക്കുന്ന ഡോ ജോ ജോസഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ടപ്പോൾ താൻ എക്കാലത്തും അടിയുറച്ച ഇടതുപക്ഷമാണെന്നും അതിനുകാരണം ഇടതുപക്ഷം ഹൃദയപക്ഷമാണെന്നും പറഞ്ഞത്, ഡോക്ടർ എന്നതിനുപ്പുറം തന്റെ രാഷ്ട്രീയ കാഴ്ചപാട് കൂടി വ്യക്തമാക്കുന്നതാണ്.
ലിസി ഹോസ്പിറ്റലിലെ
കാർഡിയോ തലവനും ആശുപത്രി മാനേജ്മെന്റിലെ വികാരിയും ഡോ ജേ ജോസഫിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന് ലഭിക്കുന്ന വലിയ അംഗീകാരമായി. ഡോക്ടർ എന്ന നിലയിലും എഴുത്തുകാരൻ എന്ന നിലയിലും മനുഷ്യസ്നേഹി എന്ന നിലയിലും ഡോ ജോയുടെ വിജയം ആരോഗ്യമേഖലയ്ക്കാകെ ഗുണം ചെയ്യുന്നതാകും എന്നാണ് അവരുടെ വാക്കുകൾ. കോവിഡ് കാലത്ത് നടത്തിയ പ്രവർത്തനങ്ങളും ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി എയർ ആംബുലൻസിൽ ഹൃദയവുമായി സഞ്ചരിച്ചതും ഡോക്ടർ ജോ ജോസഫിന്റെ മാനുഷിക നന്മയുടെ വ്യക്തിമുദ്രയാണ്.

വികസനത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് തൃക്കാക്കരയിലെ ജനങ്ങൾ ഏറ്റെടുക്കുമെന്ന് ഉറപ്പാണ്. ജീവിത ശൈലി രോഗങ്ങളുടെ കാല ഹൃദ്രോഗ സാധ്യത വർധിക്കുമ്പോൾ വേഗത്തിൽ ശുശ്രൂഷ നൽകുക എന്നതാണ് ജീവൻ രക്ഷിക്കാൻ ഏറ്റവും പ്രധാനം. അതുകൊണ്ട് തന്നെ മികച്ച ആശുപത്രികളും വേഗതയുള്ള യാത്ര സംവിധാനങ്ങളും ഈ കാലത്ത് നമുക്ക് ആവശ്യമാണ്. അതിന് അടിസ്ഥാന വികസനത്തോടൊപ്പം ആധുനിക വികസനവും അത്യന്താപേക്ഷിതമാണ്. ഡോ. ജോ ജോസഫ് ഹൃദയത്തിന്റെ കാവൽക്കാരനായി മനുഷ്യ പക്ഷത്ത് നിന്നുകൊണ്ട് വികസനത്തിന്റെ പതാക വാഹകൻ കൂടിയാവുയാണ്

തൃക്കാക്കരയുടെ ചരിത്രത്തിൽ ഏറ്റവും സ്വീകാര്യനായ സ്ഥാനാർത്ഥി എന്ന തരത്തിൽ ഡോ.ജോ ജോസഫിനെ സമസ്ത വിഭാഗം ജനങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. അതിനു തെളിവാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സമൂഹമാധ്യമങ്ങളിൽ നിന്നുള്ള പ്രതികരണം.

ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിഭാഗത്തിൽ സേവനമനുഷ്ടിക്കുന്ന ഡോ ജോ ജോസഫ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ടപ്പോൾ താൻ എക്കാലത്തും അടിയുറച്ച ഇടതുപക്ഷമാണെന്നും അതിനുകാരണം ഇടതുപക്ഷം ഹൃദയപക്ഷമാണെന്നും പറഞ്ഞത്, ഡോക്ടർ എന്നതിനുപ്പുറം തന്റെ രാഷ്ട്രീയ കാഴ്ചപാട് കൂടി വ്യക്തമാക്കുന്നതാണ്

വികസനത്തെ പറ്റിയുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് തൃക്കാക്കരയിലെ ജനങ്ങൾ ഏറ്റെടുക്കുമെന്ന് ഉറപ്പാണ്. ജീവിത ശൈലി രോഗങ്ങളുടെ കാല ഹൃദ്രോഗ സാധ്യത വർധിക്കുമ്പോൾ വേഗത്തിൽ ശുശ്രൂഷ നൽകുക എന്നതാണ് ജീവൻ രക്ഷിക്കാൻ ഏറ്റവും പ്രധാനം. അതുകൊണ്ട് തന്നെ മികച്ച ആശുപത്രികളും വേഗതയുള്ള യാത്ര സംവിധാനങ്ങളും ഈ കാലത്ത് നമുക്ക് ആവശ്യമാണ്. അതിന് അടിസ്ഥാന വികസനത്തോടൊപ്പം ആധുനിക വികസനവും അത്യന്താപേക്ഷിതമാണ്. ഡോ. ജോ ജോസഫ് ഹൃദയത്തിന്റെ കാവൽക്കാരനായി മനുഷ്യ പക്ഷത്ത് നിന്നുകൊണ്ട് വികസനത്തിന്റെ പതാക വാഹകൻ കൂടിയാവുയാണ്.

 

തൃക്കാക്കരയിൽ വൻ വിജയമുണ്ടാകുമെന്ന് ഇ.പി ജയരാജൻ വ്യക്തമാക്കി. യു.ഡി.എഫ് ദുർബലപ്പെടുകയാണ്. നിരാശരുടേയും വികസന വിരുദ്ധരുടെയും മുന്നണിയായി യു.ഡി.എഫ് മാറിയെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.