കാബൂളില്‍ പാകിസ്ഥാനെതിരെ മുദ്രാവാക്യവുമായി നൂറുകണക്കിനാളുകള്‍ തെരുവില്‍

0
28

കാബൂളില്‍ പാകിസ്ഥാനെതിരെ മുദ്രാവാക്യവുമായി നൂറുകണക്കിനാളുകള്‍ തെരുവില്‍. അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്ഥാന്‍ ഇടപെടുന്നുവെന്നാരോപിച്ചാണ് അഫ്ഗാനില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ താലിബാന്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ വന്നു. ‘പാകിസ്ഥാന്‍ തുലയട്ടെ, പാകിസ്ഥാന്‍ പാവ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് വേണ്ട, പാകിസ്ഥാന്‍ അഫ്ഗാന്‍ വിടുക’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്. പാക് ചാര സംഘടനയായ ഐഎസ്‌ഐക്കെതിരെയും മുദ്രാവാക്യമുയര്‍ന്നു.