ചരിത്രത്തിലെ റെക്കോർഡ് കുതിപ്പുമായി ഓഹരി വിപണി സെൻസെക്‌സ് 81000 കടന്നു

0
271

ഓഹരി വിപണി റെക്കോർഡ് നേട്ടത്തിൽ. ചരിത്രത്തിലാദ്യമായി സെൻസെക്‌സ് 81,000 പോയിൻ്റിലെത്തി. സെൻസെക്‌സ് 700 പോയിൻ്റ് ഉയർന്ന് പുതിയ ഉയരത്തിലെത്തി. നിഫ്റ്റി 50 ആദ്യമായി 24,700 പോയിൻ്റ് കടന്നു. സെൻസെക്‌സ് 81203 പോയിൻ്റിലും നിഫ്റ്റി 50 പോയിൻ്റ് 24,746 പോയിൻ്റിലുമാണ്. രണ്ട് സൂചികകളും 0.5 ശതമാനം ഉയർന്നു.

ഐടി ഓഹരികളാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയിരിക്കുന്നത്. ജൂൺ ക്വാർട്ടറിലാകെ ടിസിഎസ് ഓഹരികളും എച്ച്സിഎൽ ടെക്ക് ഓഹരികളും മികച്ച വളർച്ച നേടുന്നുണ്ട്. ഈയിടെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ നിഫ്റ്റി 50 സൂചികയിലെ എട്ട് കമ്പനികളിൽ നാല് ഐടി ഓഹരികളും ഉൾപ്പെടുന്നുണ്ട്. ടെക് മഹീന്ദ്ര, ബ്രിട്ടാനിയ ഇൻഡസ്‌ട്രീസ്, എച്ച്‌യുഎൽ, ഒഎൻജിസി, വിപ്രോ, ഇൻഫോസിസ്, ടിസിഎസ് എന്നിവയുടെ ഓഹരികൾ നേട്ടമുണ്ടാക്കി.

അദാനി പോർട്ട്സ്, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽസ്, എൻടിപിസി, പവർ ​ഗ്രിഡ്, അൾട്രാ ടെക്ക് സിമന്റ് ഓഹരികൾ തിരിച്ചടി നേരിട്ടെങ്കിലും, ടാറ്റ കൺസെൾട്ടൻസ് സർവീസസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ബജാജ് ഫിൻസെർവ്, ടെക്കി മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ഓഹരികൾ സെൻസെക്സിൽ നേട്ടമുണ്ടാക്കി.