ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട് അഫ്ഗാനിസ്ഥാനില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച് താലിബാന്‍. മുഹമ്മദ് ഹസന്‍ അഖുന്ദ് ഇടക്കാല സര്‍ക്കാരിനെ നയിക്കും. താലിബാന്‍ ഉപമേധാവി മുല്ലാ ബറാദര്‍ ഉപപ്രധാനമന്ത്രിയാകും. മുല്ല യാക്കൂബ് പ്രതിരോധ മന്ത്രിയാകും. ആമിര്‍ ഖാന്‍ മുത്തഖിക്കാണ് വിദേശകാര്യ ചുമതല. ദോഹ കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് മുത്താഖി ആയിരുന്നു. താലിബാനിലെ തീവ്ര ഭീകരവാദ സംഘടനയായ ഹഖാനി ഗ്രൂപ്പിനാണ് ആഭ്യന്തരം. സിറാജുദ്ദീന്‍ ഹഖാനിയയാണ് ആഭ്യന്തര മന്ത്രി. യുഎന്‍ ഭീകരരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് താലിബാന്‍ സര്‍ക്കാരിനെ നയിക്കുന്ന മുഹമ്മദ് ഹസന്‍ അഖുന്ദ്.
Recent Comments