ആനന്ദ് അംബാനിയുടെ വിവാഹത്തിൽ പാടാൻ ഗായകൻ ജസ്റ്റിൻ ബീബർ ഇന്ത്യയിലെത്തി

0
75

ആനന്ദ് അംബാനിയുടെ വിവാഹത്തിൽ പാടാൻ ഗായകൻ ജസ്റ്റിൻ ബീബർ ഇന്ത്യയിലെത്തി. വ്യാഴാഴ്ച രാവിലെയാണ് ജസ്റ്റിൻ ബീബർ എത്തിയത്. കനത്ത സുരക്ഷയിൽ ജസ്റ്റിൻ ബീബർ യാത്ര ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ആനന്ദ് അംബാനിയുടെ വിവാഹ ചടങ്ങുകൾ ജൂലൈ 12ന് ബാന്ദ്ര കുർള കോംപ്ലക്‌സിലെ ജിയോ കൺവെൻഷൻ സെൻ്ററിൽ നടക്കും. ഇതിൽ പാടാനാണ് ബീബർ ഇന്ത്യയിലെത്തിയതെന്നാണ് റിപ്പോർട്ട്. ഏകദേശം 83 കോടി രൂപയാണ് അംബാനി ബീബറിന് നൽകുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

ഇംഗ്ലീഷ് ഗായികയായ അഡേലെ, കനേഡിയൻ റാപ്പർ ഡ്രാക്കേ, അമേരിക്കൻ ഗായിക ലാന ദെൽ റെ എന്നിവരും ആനന്ദ് അംബാനിയുടെ വിവാഹത്തിനായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. വിവാഹത്തിനോട് അനുബന്ധിച്ച് നടക്കുന്ന സംഗീത് ചടങ്ങിലാവും ജസ്റ്റിൻ ബീബർ പരിപാടി അവതരിപ്പിക്കുകയെന്നും റിപ്പോർട്ടുകളുണ്ട്.

നേരത്തെ ആനന്ദ് അംബാനിയുടെ പ്രീ-വെഡ്ഡിങ് ആഘോഷങ്ങളിൽ പോപ് ഗായിക റിഹാന പാടാനെത്തിയിരുന്നു. ജാംനഗറിലായിരുന്നു പരിപാടി നടന്നത്. തുടർന്ന് ഇറ്റലിയിൽ വെച്ചും ആഘോഷം നടന്നിരുന്നു. വിവാഹത്തിന് മുന്നോടിയായി മുകേഷ് അംബാനി സമൂഹവിവാഹവും നടത്തിയിരുന്നു.