ടെസ്ല ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്

0
21

അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്ല ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ടെസ്ലയുടെ നാലു മോഡലുകള്‍ക്ക് കൂടി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. മോഡല്‍ 3, മോഡല്‍ വൈ എന്നിവയുടെ രണ്ട് വേരിയന്റുകളായിരിക്കും ആദ്യം രാജ്യത്തെത്തുക. രണ്ട് മോഡലുകളും ടെസ്ലയില്‍ നിന്നുള്ള എന്‍ട്രി ലെവല്‍ വാഹനങ്ങളാണ്. മോഡല്‍ എസ്, മോഡല്‍ എക്സ് പോലുള്ള ഉയര്‍ന്ന മോഡലുകള്‍ പിന്നീടാകും ഇന്ത്യയിലെത്തുക. മോഡല്‍ 3ക്കും മോഡല്‍ വൈയ്ക്കും 60 ലക്ഷത്തിന് മുകളില്‍ വില പ്രതീക്ഷിക്കുന്നുണ്ട്.