‘സ്പ്രിംഗ്’ എന്ന സിനിമയുടെ ചിത്രീകരണം മൂന്നാറില്‍ ആരംഭിച്ചു

0
32

ആദില്‍ ഇബ്രാഹിം, ആരാധ്യ ആന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘സ്പ്രിംഗ്’ എന്ന സിനിമയുടെ ചിത്രീകരണം മൂന്നാറില്‍ ആരംഭിച്ചു. ശ്രീലാല്‍ നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീലാല്‍ നാരായണന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും. സ്പ്രിംഗ് ഒരു റൊമാന്റിക് ഡ്രാമ ചിത്രമായിട്ടാണ് എത്തുക. കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി പരസ്യസംവിധായകനായി പ്രശസ്തമായ പല ബ്രാന്‍ഡുകളുടെയും കൂടെ പ്രവര്‍ത്തിച്ച ആളാണ് ശ്രീലാല്‍ നാരായണന്‍. അരുന്ദതി നായര്‍, പൂജിത മേനോന്‍, ബിറ്റോ ഡേവിസ്, ബാലാജി, വിനീത് തട്ടില്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.