അഫ്ഗാനിസ്താനിൽ സര്‍ക്കാര്‍ രൂപവത്കരണത്തിലേക്ക് നീങ്ങുകയാണ് താലിബാന്‍

0
32

അഫ്ഗാനിസ്താന്റെ നിയന്ത്രണം പിടിച്ച് മൂന്നാഴ്ചയോളമാകുമ്പോള്‍ സര്‍ക്കാര്‍ രൂപവത്കരണത്തിലേക്ക് നീങ്ങുകയാണ് താലിബാന്‍. എന്നാല്‍ അധികാരവടംവലി താലിബാന് ഉള്ളിലും സംഘഷത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാരിന്റ നിയന്ത്രണം കൈപ്പിടിയിലൊതുക്കാന്‍ താലിബാന്‍ നേതാക്കള്‍ തമ്മില്‍ പോരാട്ടം നടക്കുകയാണെന്നാണ് പുറത്തുവരുന്ന വിവരം. പുതിയ ഭരണാധികാരിയാകുമെന്ന് കരുതപ്പെടുന്ന അബ്ദുള്‍ ഗനി ബറാദറിന് ഏറ്റുമുട്ടലില്‍ പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.