പഞ്ചാബ് നാഷണല്‍ ബാങ്ക് എല്ലാവിധ സേവിംഗ്സ് നിക്ഷേപങ്ങളുടെയും പലിശ നിരക്ക് കുറച്ചു

0
72

പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് എല്ലാവിധ സേവിംഗ്സ് നിക്ഷേപങ്ങളുടെയും പലിശ നിരക്ക് കുറച്ചു. നേരത്തെയുണ്ടായിരുന്ന വാര്‍ഷിക പലിശ നിരക്ക് മൂന്ന് ശതമാനത്തില്‍നിന്ന് 2.90 ശതമാനമായാണ് കുറച്ചത്. പുതിയ നിരക്ക് സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. പുതുക്കിയ നിരക്ക് നിലവിലുള്ളതും പുതിയതുമായ സേവിംഗ്സ് അക്കൗണ്ടുകള്‍ക്ക് ബാധകമാകുമെന്ന് ബാങ്ക് വ്യക്തമാക്കി. പ്രോസസിംഗ് ഫീസ് ഇളവ് 2021 ഡിസംബര്‍ 31 വരെ ലഭ്യമാണ്.