സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റാഗ്രാമിലേക്ക് ജ്യോതികയും എത്തി

0
81

തെന്നിന്ത്യയിലെ തന്നെ എക്കാലത്തെയും വിജയ നായികയാണ് ജ്യോതിക. സാമൂഹ്യമാധ്യമമായ ഇന്‍സ്റ്റാഗ്രാമിലേക്ക് ജ്യോതികയും എത്തിയതാണ് പുതിയ വിശേഷം. ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്ത ആദ്യ ഫോട്ടോ തന്നെ ഹിറ്റായി മാറുകയും ചെയ്തു. വളരെ വലിയ സ്വീകരണമാണ് ജ്യോതികയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ ലഭിച്ചത്. ഒട്ടേറെ പേരാണ് ജ്യോതികയുടെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്റെ പൊണ്ടാട്ടി എന്ന് പറഞ്ഞാണ് സൂര്യ കമന്റ് എഴുതിയത്. ഒറ്റ ദിവസം കൊണ്ട് 15 ലക്ഷം ഫോളോവേഴ്സാണ് ജ്യോതികയ്ക്ക് ലഭിച്ചത്. ഹിമാലയന്‍ യാത്രയില്‍ നിന്നുള്ള ഫോട്ടോയാണ് ജ്യോതിക ആദ്യമായി പങ്കുവെച്ചത്.