മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ രാജിവെച്ചു : ഇനി തൃണമൂലിലേക്കോ ബിജെപിയിലേക്കോ ?

0
36

അഖിലേന്ത്യ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും മുന്‍ എം.പിയുമായ സുഷ്മിത ദേവ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. നേതൃത്വവുമായി തർക്കത്തിലായിരുന്ന സുഷ്മിത തിങ്കളാഴ്ചയാണ് രാജി സമര്‍പ്പിച്ചത്. ജീവിതത്തില്‍ പുതിയ ഒരു അധ്യായം തുടങ്ങുകയാണെന്നും സുഷ്മിത ട്വീറ്റ് ചെയ്‌തു.

അസമിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു സുഷ്മിതയും നേതൃത്വവും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. അസമിലെ എ.ഐ.യു.ഡി.എഫുമായുള്ള കോണ്‍ഗ്രസിന്റെ സഹകരണത്തില്‍ സുഷ്മിത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പിന്നീട് തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകളും തര്‍ക്കം രൂക്ഷമാക്കി. നേരത്തെ രാജി ഭീഷണി മുഴക്കിയതോടെ അനുനയത്തിന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഇടപ്പെട്ടിരുന്നു.