രശ്മിക മന്ദാനയെ ഒരു പാഠം പഠിപ്പിണം; കോൺഗ്രസ് എംഎൽഎയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നടിയുടെ സുരക്ഷ വർധിപ്പിക്കണമെന്ന് കത്ത്

0
143

രശ്മിക മന്ദാനയ്ക്കെതിരെ കർണാടക കോൺ​ഗ്രസ് എംഎൽഎ രവികുമാർ ​ഗൗഡ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ നടിയുടെ സുരക്ഷ വർധിപ്പിക്കണമെന്ന ആവശ്യവുമായി കോടവ വിഭാഗം രംഗത്ത്. കൊടവ നാഷണൽ കൗൺസിൽ പ്രസിഡന്റ് എൻ.യു.നച്ചപ്പയാണ് വിഷയത്തിൽ കേന്ദ്രത്തിനും കർണാടക ആഭ്യന്തര മന്ത്രിക്കും കത്തയച്ചത്. ബെംഗലൂരുവിൽ നടത്തിയ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ രശ്മിക മന്ദാന വിസമ്മതിച്ചു എന്ന വാർത്ത വന്നതിന് പിന്നാലെയായിരുന്ന എംഎൽഎയുടെ പ്രതികരണം.

കന്നഡ ചിത്രമായ കിർക് പാർട്ടിയിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ നടിയാണ് രശ്മിക. അവർ സ്വന്തം ഭാഷയെയും കന്നഡ സിനിമയെയും അവഗണിക്കുന്നത് ശരിയല്ല. അതിന് അവരെ ഒരു അവർക്ക് ഒരു പാഠം പഠിപ്പിക്കേണ്ടെ എന്നാണ് എംഎൽഎ ചോദിച്ചത്. പ്രത്യേക പ്രതിനിധി വഴി നടിയെ 10-12 തവണ ക്ഷണിച്ചിട്ടും വന്നില്ലെന്നും ഹൈദരാബാദിൽ വീടുണ്ടെന്നും കർണാടക എവിടെയാണെന്നുപോലും അറിയില്ലെന്നുമാണ് അവർ പറഞ്ഞുവെന്നും എംഎൽഎ പറഞ്ഞിരുന്നു.