വയനാട് വന്യജീവിസങ്കേതത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

0
25

വയനാട്;വന്യജീവിസങ്കേതത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ഒമ്പതുവയസ്സുള്ള പെൺകടുവയെയാണ് തിങ്കളാഴ്ച രാവിലെ ചത്തനിലയിൽ കണ്ടെത്തിയത്. വന്യജീവിസങ്കേതത്തിലെ മുത്തങ്ങ റേഞ്ചിൽ പെട്ട. പച്ചക്കുളം ഭാഗത്താണ് കടുവയുടെ ജഡം കണ്ടെത്തിയത്. വയനാട് വന്യജീവി സങ്കേതത്തിലെ മേധാവി നരേന്ദ്രബാബു അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാഡർമാരായ.
സുനിൽകുമാർ, രമ്യ എന്നിവരുടെ മേൽനോട്ടത്തിൽ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. അരുൺസക്കറിയ, ഡോ. അജേഷ് മോഹൻദാസ് എന്നിവർ കടുവയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി സംസ്കരിച്ചു.