ടോക്യോ ഒളിമ്പിക്‌സ് 2021 ; നീന്തല്‍താരം സജന്‍ പ്രകാശ് ഇന്ന് മത്സരിക്കാനിറങ്ങും

0
50

ഒളിമ്പിക്‌സ് നീന്തലില്‍ മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് ഇന്ന് ടോക്യോയില്‍ മത്സരിക്കാനിറങ്ങും. 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ സ്‌ട്രോക്ക് വിഭാഗത്തിലാണ് സജന്‍ ഇന്ന് മത്സരിക്കുന്നത്. എ കാറ്റഗറി യോഗ്യതാമാര്‍ക്കുമായി ഒളിമ്പിക്‌സിന് യോഗ്യത നേടിയ ആദ്യ ഇന്ത്യന്‍ നീന്തല്‍ താരമാണ് സജന്‍ പ്രകാശ്.

റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാമതെത്തിയാണ് സജന്‍ ടോക്യോയിലേക്ക് ടിക്കറ്റെടുത്തത്. രണ്ടിനങ്ങളില്‍ മാത്രമാണ് സജന്‍ മത്സരിക്കുന്നത്.

ചിട്ടയായ പരിശീലനവും ശ്രദ്ധയും കൊടുത്തുകൊണ്ടാണ് സജന്‍ നീന്തല്‍കുളത്തില്‍ ഇറങ്ങുന്നത്. കരിയറിലെ മികച്ച പ്രകടനമാണ് താരത്തിന്റെ ലക്ഷ്യം. കൂടെ ഒരു മെഡല്‍ കൂടി നീന്തിയെടുക്കാന്‍ കഴിയുമെന്നാണ് സജന്റെ പ്രതീക്ഷ. നീന്തല്‍കുളത്തില്‍ വെല്ലുവിളി ഉയര്‍ത്താന്‍ നിരവധി താരങ്ങളുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിക്കുമെന്ന് പ്രതീക്ഷയിലാണ് മലയാളികള്‍.