നിർമ്മാണ പ്രവൃത്തികളുടെ പൂർത്തീകരണ കാലാവധി ആറ് മാസത്തേക്ക് നീട്ടി നൽകും

0
130

 

കോവിഡ് ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ പ്രത്യേക സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലെ മരാമത്ത്, സിവിൽ പ്രവർത്തികളുടെ പൂർത്തീകരണ കാലാവധി ആറു മാസത്തേക്ക് നീട്ടി നൽകുമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.

നിയന്ത്രണങ്ങളോടെ നിർമ്മാണ മേഖലയ്ക്ക് പ്രവർത്തിക്കാൻ അനുവാദം ഉണ്ടായിരുന്നെങ്കിലും മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തൊഴിലാളികൾക്ക് പ്രവർത്തി സ്ഥലത്ത് എത്തിപ്പെടാൻ പരിമിതികളുണ്ടായതും ചരക്കുകളും സേവനങ്ങളും കൈമാറ്റം ചെയ്യാൻ നിയന്ത്രണമുണ്ടായതും പരിഗണിച്ച് കരാറുകാർക്ക് സമയബന്ധിതമായി ജോലി പൂർത്തിയാക്കാൻ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് പൂർത്തീകരണ കാലാവധി പിഴകൂടാതെ ആറുമാസത്തേക്ക് നീട്ടി നൽകുന്നതെന്നും മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.