50,000 രൂപക്ക്​ ഭാര്യയെ വില്‍ക്കാന്‍ ശ്രമിച്ച്‌​ ഭര്‍ത്താവ് ; എതിർത്ത യുവതിയെ ഭര്‍തൃവീട്ടുക്കാർ കിണറ്റിലേക്ക് എറിഞ്ഞു

0
27

ദുരാചാരത്തിന്‍റെ ഭാഗമായി ​ ഭാര്യയെ 50,000 രൂപക്ക് വില്‍ക്കാന്‍ ശ്രമിച്ച്‌​ ഭര്‍ത്താവ്​. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും കൂടി ​കിണറ്റിലെറിഞ്ഞ ലദോബായ് എന്ന യുവതിയെ ​വാച്ച്‌​മാന്‍ രക്ഷപ്പെടുത്തി. മധ്യപ്രദേശിലാണ് വിചിത്ര സംഭവം .

പഴയ ദുരാചാരമായ ജഗ്​ധ പ്രദയുടെ പേരിലായിരുന്നു അതിക്രമം. ഭാര്യ – ഭര്‍ത്താക്കന്മാര്‍ വഴക്കിടുമ്ബോള്‍ ഭാര്യയെ വില്‍ക്കുന്നതാണ്​ ജഗ്​ധ പ്രദ എന്ന ദുരാചാരം . രാജസ്​ഥാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്​ഗഡിലെ ഗുണയിലാണ്​ സംഭവം.

കുടുംബത്തി​ന്‍റെ സമ്മതത്തോടെ 50,000 രൂപക്ക്​ ഭാ​ര്യയെ വില്‍ക്കാന്‍ ശ്രമിച്ചതായി ഭര്‍ത്താവ്​​ ഗോപാല്‍ ഗുര്‍ജാര്‍ പൊലീസിനോട്​ സമ്മതിച്ചു. ഇതിന്റെ ഭാഗമായി 50,000 രൂപ ഇയാള്‍ കൈപ്പറ്റുകയും ചെയ്​തു. തുടര്‍ന്ന്​, പണം നല്‍കിയ​വര്‍ക്കൊപ്പം പോകാന്‍ യുവതിയെ ഭര്‍ത്താവും കുടുംബവും നിര്‍ബന്ധിക്കുകയായിരുന്നു. ഇതിന്​ വിസമ്മതിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്​തതോടെ യുവതിയെ ഭര്‍ത്താവിന്റെ കുടുംബം കിണറ്റിലെറിയുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഗ്രാമത്തിലെ കാവല്‍ക്കാരന്‍ സ്​ഥലത്തെത്തുകയും നാട്ടുകാരുടെ പിന്തുണയോടെ യുവതിയെ കരയ്​ക്ക്​ എത്തിക്കുകയുമായിരുന്നു .

“വീട്ടില്‍ മൂന്നുപേര്‍ വന്നിരുന്നതായും ഞായറാഴ്ച​ ഗോപാല്‍ ഗുര്‍ജാറുമായി കരാര്‍ ഉറപ്പിച്ചതായും ലദോബായ്​ പൊലീസിനോട്​ പറഞ്ഞു. തുടര്‍ന്ന്​ അവര്‍ക്കൊപ്പം പോകാന്‍ താന്‍ വിസമ്മതിച്ചു. അടുത്തദിവസം, തിങ്കളാഴ്ച രാവിലെയും അവര്‍ക്കൊപ്പം പോകാന്‍ തന്നെ നിര്‍ബന്ധിച്ചു. തുടര്‍ന്ന്​ ഭര്‍തൃമാതാവ്​ രമതി ബായ്​​യും ഭര്‍ത്താവ്​ ഗോപാലും തന്നെ തൊട്ടടുത്ത കിണറ്റിലെറിയുകയായിരുന്നു. തുടര്‍ന്ന്​ കാവല്‍ക്കാരനെത്തി രക്ഷപ്പെടുത്തി “-യുവതി വെളിപ്പെടുത്തി .

സംഭവം അറിഞ്ഞ് ​ യുവതി​യുടെ പിതാവ്​ നാരായന്‍ ഗുര്‍ജാര്‍ മകളുടെ അടുത്തെത്തുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു . സ്ഥലത്ത് പൊലീസെത്തി​യതോടെ യുവതിയെ വാങ്ങാന്‍ എത്തിയവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു .

https://www.youtube.com/watch?v=ek8bnH-svyk