തെരഞ്ഞെടുപ്പ് കോഴ : പുറത്ത് പറഞ്ഞതിനേക്കാൾ കൂടുതൽ പണമിടപാട് നടന്നു,ക്രൈം ബ്രാഞ്ചിന് മൊഴി നൽകി പ്രസീദ

0
17

ബത്തേരിയിൽ സി.കെ. ജാനുവിന്റെ സ്ഥാനാര്ഥിത്വവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് കോഴയിൽ പുറത്തു പറഞ്ഞതിനേക്കാൾ കൂടുതൽ തുകയുടെ പണമിടപാട് നടന്നുവെന്ന് പ്രസീദയുടെ മൊഴി. ക്രൈം ബ്രാഞ്ചിന് നൽകിയ മൊഴിയിലാണ് പ്രസീദ ഇക്കാര്യം വ്യക്തമാക്കിയത്. പണം നല്‍കിയ ദിവസത്തെ കാര്യങ്ങള്‍ ജെ ആര്‍ പി സംസ്ഥാന ട്രഷററായ പ്രസീത ക്രൈം ബ്രാഞ്ചിനെ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കുമെന്നും പ്രസീദ വ്യക്തമാക്കി. വയനാട് ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സുൽത്താൻ ബത്തേരി എൻ ഡി എ സ്ഥാനാർഥി സി.കെ.ജാനുവിന് പത്ത് ലക്ഷം രൂപ കോഴ നൽകിയെന്നാണ് പ്രസീദയുടെ വെളിപ്പെടുത്തൽ. ഇത് സംബന്ധിച്ച സുരേന്ദ്രന്റെ സംഭാഷണത്തിന്റെ ശബ്ദസന്ദേശങ്ങളും പുറത്ത് വിട്ടിരുന്നു.