ക്യൂ നിൽക്കണ്ട മദ്യം വാങ്ങാൻ പുതിയ സെറ്റപ്പ്

0
17

മദ്യപാനികളക്ക് ഒരു സന്തോഷ വാർത്ത. ഇനി ബിവറേജസ് ഔട്ലെറ്റിന്റെ മുന്നിൽ ക്യൂ നിന്ന് വലയേണ്ട. കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന പേടിയും കേസും മറ്റു നൂലാമാലകളും ഉണ്ടാകുമെന്ന ആശങ്കയും വേണ്ട. ഇക്കുറി ഓണക്കാലത്ത് മദ്യ വിതരണവുമായി ബന്ധപ്പെട്ട പുതിയ പരീക്ഷണത്തിന് അധികൃതർ ഒരുങ്ങുകയാണ്. ഓ​ണ്‍​ലൈ​ൻ പേ​യ്മെ​ന്‍റ് സം​വിധാ​നം ഒരുക്കിയാണ് പുതിയ സംവിധാനം ആരംഭിക്കുന്നത്. ഓ​ണ​ത്തോ​ടെ സം​സ്ഥാ​ന​ത്ത് ഓ​ണ്‍​ലൈ​നാ​യി പ​ണ​മ​ട​ച്ച് ബി​വ​റേ​ജ​സി​ലെ​ത്തി മ​ദ്യം വാ​ങ്ങാ​ൻ വഴിയൊരുക്കുന്ന തരത്തിലുള്ള സംവിധാനത്തിന് തുടക്കമാകും.