ഹെയ്തി പ്രസിഡന്റ് ജോവനൽ മോയ്‌സിനെ വെടിവെച്ചുകൊന്നു

0
35

 

ഹെയ്തി പ്രസിഡന്റ് ജോവനൽ മോയ്‌സ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബുധനാഴ്ച പുലർച്ചെ ജോവനൽ മോയ്‌സിന്റെ സ്വകാര്യ വസതിയിൽ ഉണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഹെയ്തി ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫ് പ്രതികരിച്ചു. പ്രസിഡന്റ് ജോവനൽ മോയ്സിന്റെ ഭാര്യയ്ക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. എന്നാൽ ഇവർ അപകട നില തരണം ചെയ്തതയും റിപ്പോർട്ടുകൾ പറയുന്നു.

‘അജ്ഞാതരായ ഒരു കൂട്ടം അക്രമികൾ പ്രസിഡന്റിന്റെ സ്വകാര്യ വസതിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ ജോവനൽ മോയ്സിന് മാരകമായി പരിക്കേൽക്കുകയും ചെയ്തു. പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. അക്രമികളിൽ ചിലർ സ്പാനിഷ് സംസാരിക്കുന്നവരായിരുന്നു എന്നും പ്രധാനമന്ത്രി പ്രസ്താവനയിൽ അറിയിച്ചു.

2017ൽ അധികാരമേറ്റതു മുതൽ മോയ്​സിനെതിരെ ശക്​തമായ പ്രക്ഷോഭം രാജ്യത്ത്​ തുടരുന്നുണ്ട്​. ഏകാധിപത്യം സ്​ഥാപിക്കാൻ​ മോയ്​സ്​ ശ്രമം നടത്തുന്നുവെന്നാണ്​ ആക്ഷേപം.