ആറ് വയസുകാരിയുടെ കൊലപാതകം; പ്രതി 3 വർഷമായി പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് മൊഴി

0
16

 

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി മൂന്ന് വർഷമായി പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചെന്ന് മൊഴി. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു.

ഇ​യാ​ൾ അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ​ക്ക് അ​ടി​മ​യാ​ണെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. പ്ര​തി​യെ സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​ച്ച് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തും. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.

ജൂ​ൺ 30-നാ​ണ് നാ​ടി​നെ ന​ടു​ക്കു​ന്ന സം​ഭ​വ​മു​ണ്ടാ​യ​ത്. ആ​റ് വ​യ​സു​കാ​രി​യെ വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ൻ വീ​ടി​ന് പു​റ​ത്തു​പോ​യി തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

ആ​ദ്യം ആ​ത്മ​ഹ​ത്യ എ​ന്ന് തോ​ന്നി​പ്പി​ച്ചു​വെ​ങ്കി​ലും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലാ​ണ് കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യെ​ന്ന കാ​ര്യം വ്യ​ക്ത​മാ​യ​ത്. പി​ന്നാ​ലെ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങു​ക​യാ​യി​രു​ന്നു.

എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ളാ​യ മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്ക് പോ​യി​രു​ന്ന സ​മ​യ​ത്താ​ണ് പ്ര​തി വീ​ട്ടി​ലെ​ത്തി കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​രു​ന്ന​ത്. സം​ഭ​വം ദി​വ​സം ഇ​യാ​ൾ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​പ്പോ​ൾ കു​ട്ടി ബോ​ധ​ര​ഹി​ത​യാ​യി.

മ​രി​ച്ചു​വെ​ന്ന് ക​രു​തി ഇ​യാ​ൾ ഷാ​ളി​ൽ പെ​ൺ​കു​ട്ടി​യെ കെ​ട്ടി​ത്തൂ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കു​ട്ടി​യു​ടെ സം​സ്കാ​ര ച​ട​ങ്ങി​ൽ ഭാ​വ​വ്യ​ത്യാ​സ​ങ്ങ​ളൊ​ന്നും പ്ര​ക​ടി​പ്പി​ക്കാ​തെ പ്ര​തി പ​ങ്കെ​ടു​ത്തു​വെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.