ജോക്കോവിച്ചും ഫെഡററും വിംബിൾഡൺ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ഇന്നിറങ്ങും

0
45

 

വിംബിൾഡൺ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് നൊവാക് ജോക്കോവിച്ചും റോജർ ഫെഡററും ഇന്നിറങ്ങും. ലോക ഒന്നാം നമ്പർ താരം സെർബിയയുടെ ജോകാവിച്ചിന് ചിലെയുടെ ക്രിസ്റ്റ്യൻ ഗാരിനാണ് എതിരാളി. മുൻ ചാംപ്യൻ റോജർ ഫെഡറർ, ഇറ്റാലിയൻ താരം ലൊറൻസോ സൊനേഗോയുമായി ഏറ്റുമുട്ടും.

രണ്ടാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവ്, നാലാം സീഡ് അലക്സാണ്ടർ സ്വരേവ്, ഏഴാം സീഡ് മാതിയോ ബരെറ്റിനി എന്നിവർക്കും ഇന്ന് മത്സരമുണ്ട്. വനിതകളിൽ ഒന്നാം സീഡ് ആഷ്ലി ബാർട്ടി, കരോളിന പ്ലിസ്‌കോവ, ഏഞ്ചലിക് കെർബർ എന്നിവരും ക്വാർട്ടർ ലക്ഷ്യമിട്ടിറങ്ങും.