സ്‌ത്രീപക്ഷ കേരളം: ബോധവൽക്കരണ പരിപാടിക്ക് ഇന്ന്‌ തുടക്കം

0
55

 

സ്ത്രീവിരുദ്ധതയ്ക്കെതിരെ സിപിഐ എം നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘സ്ത്രീപക്ഷ കേരളം’ പ്രചാരണ ബോധവൽക്കരണ പരിപാടിക്ക് ഇന്ന് തുടക്കം. ലിംഗനീതി വിഷയത്തെ ഗൗരവമായ ചർച്ചയ്ക്ക് വിധേയമാക്കാനുള്ള ഇടപെടലിന്റെ ഭാഗമായാണ് പ്രചാരണപരിപാടി.

ഒരാഴ്‌ച നീളുന്ന പരിപാടിയിൽ പാർടിയുടെ എല്ലാ ഘടകങ്ങളും എല്ലാ അംഗങ്ങളും ഭാഗഭാക്കാകും. യുവാക്കളെയും വിദ്യാർഥികളെയും സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ വ്യക്തിത്വങ്ങളെയും പങ്കെടുപ്പിച്ച്‌ ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള പ്രചാരണ ബോധവൽക്കരണ പരിപാടികളാണ്‌ ഏറ്റെടുക്കുക. എട്ടിന്‌ പ്രാദേശികാടിസ്ഥാനത്തിൽ പൊതുപരിപാടികളും സംഘടിപ്പിക്കും.

സംസ്ഥാനത്ത്‌ അടുത്തിടെ വനിതകൾക്കെതിരെയുണ്ടായ അതിക്രമങ്ങളുടെയും സ്‌ത്രീധന മരണങ്ങളുടെയും ഗാർഹിക പീഡനങ്ങളുടെയും സാഹചര്യത്തിലാണ്‌ പാർടി ക്യാമ്പയിൻ. പരിപാടി വൻ വിജയമാക്കണമെന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ അഭ്യർഥിച്ചു.