എം എ അലിയാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

0
19

സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായ എം.എ. അലിയാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.

തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും പാർട്ടി കെട്ടിപ്പടുക്കുന്നതിലും അവിശ്രമം പ്രവർത്തിച്ച പൊതുജന സേവകനായിരുന്നു എം എ അലിയാർ. ആലപ്പുഴ സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ എന്ന നിലയിലും അദ്ദേഹം മികച്ച പ്രവർത്തനം കാഴ്ചവെച്ചു – മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.