പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഫോൺ ഇൻ പ്രോഗ്രാം മികച്ച ജനപിന്തുണയോടെ മുന്നേറുന്നു

0
11

പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഫോൺ ഇൻ പ്രോഗ്രാം മികച്ച ജനപിന്തുണയോടെ മുന്നേറുന്നു. പരിഹാരം കാണേണ്ട പരാതികളിൽ ഉടനടി നടപടി ഉണ്ടാക്കുന്നതാണ് പരിപാടിയെ ജനകീയമാക്കുന്നത്. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സൽക്കാര ഹോട്ടലിനടുത്ത് ബസ് സ്റ്റോപ്പ് ഉള്ളതിനാൽ ഡ്രയിനേജ് work നിലച്ചു പോയിരുന്നു എന്ന പരാതി ലഭിച്ചത്.മന്ത്രിയുടെ Phone in പ്രോഗ്രാമിൽ പരാതി ലഭിച്ചതോടെ ബന്ധപ്പെട്ട ആളുകളെ വിളിച്ചു വേണ്ട നിർദേശങ്ങൾ നൽകി. കോർപറേഷന്റെ കൂടെ സഹകരണം ആവശ്യമായ പ്രശ്നത്തിൽ വളരെ നയപരമായി ഇടപെട്ട മന്ത്രി കോര്പറേഷനോടും സഹകരണം അഭ്യർത്ഥിച്ചു. തുടർന്ന് നടക്കാവിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടായി നിന്നിരുന്ന ബസ് ഷെൽട്ടർ പൊളിച്ചുമാറ്റൽ പ്രവർത്തനം തുടങ്ങി. പൊതുമരാമത്ത് വകുപ്പിൽ ജനങ്ങൾക്ക് നേരിട്ട് മന്ത്രിയെ വിളിച്ച് പരാതി നല്കാൻ കഴിയുന്ന ഫോൺ ഇൻ പരിപാടി ഏറെ ഫലപ്രദമാണെന്ന് വീണ്ടും തെളിയിക്കുകയാണ് മന്ത്രിയും വകുപ്പും.