BIG BREAKING… കുഴൽപ്പണക്കേസിനിടെ തൃശൂരിൽ ബിജെപി സംസ്ഥാന നേതാവിന് പ്രവർത്തകരുടെ അടി

0
66

അനിരുദ്ധ്.പി.കെ

കുഴൽപ്പണക്കേസ് കത്തിനിൽക്കുന്നതിനിടയിൽ ബിജെപിക്ക് ഇരുട്ടടി. ബിജെപി സംസ്ഥാന നേതാക്കളിൽ പ്രമുഖനും, ചാനൽ ചർച്ചകളിലെ സ്ഥിരം മുഖവുമായ നേതാവിനെ പ്രവർത്തകർ മർദിച്ചവശനാക്കി.ഞായറാഴ്ച പുലർച്ചെയാണ് ബിജെപി സംസ്ഥാന നേതാവിന് പ്രവർത്തകരുടെ ക്രൂര മർദ്ദനമേറ്റത്. നേതാവിന്റെ തൃശൂരിലെ താമസസ്ഥലത്താണ് സംഭവം.ജില്ലയ്ക്ക് പുറത്തുള്ള നേതാവിന്റെ തൃശൂർ ജില്ലയിലെ പ്രവർത്തനങ്ങളെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും പലകുറി സംസ്ഥാന ജില്ലാ നേതൃത്വത്തിന് പരാതി നൽകിയിട്ടും ഫലം കാണാതെ വന്നതോടെയാണ് പ്രവർത്തകർ ഇടപെട്ടു കൈകാര്യം ചെയ്തത്. കുഴൽപ്പണക്കേസിൽ പ്രവർത്തകർ നേതാക്കൾക്കെതിരെ സജീവമായി രംഗത്ത് വന്നതോടെ പല പകൽ മാന്യന്മാരുടെയും മുഖം മൂടി അഴിഞ്ഞു വീഴുകയാണ്.

സമീപജില്ലയിലെ നേതാവ് തൃശൂരിലെ ഈ വാസസ്ഥലത്ത് അടിക്കടി സന്ദർശനം നടത്താറുണ്ട്.ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രവർത്തകരും ജാഗ്രത ശക്തമാക്കിയത്.നേതാവിന്റെ വാസസ്ഥലത്ത് പുലർച്ചെയാണ് സംഭവം. തൃശൂരിലെയും പാലക്കാട്ടെയും ചില ബി ജെ പി നേതാക്കളുടെയും സ്വഭാവദൂഷ്യത്തിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരുന്ന പ്രവർത്തകർ സംഘടിച്ചെത്തുകയും സംസ്ഥാന നേതാവിനെ തല്ലിച്ചതക്കുകയുമായിരിക്കുന്നു. ദുർനടപ്പ്, വഴിവിട്ട പ്രവർത്തനം എന്നിങ്ങനെ ഗുരുതരമായ നിരവധി ആരോപണങ്ങൾ ഉന്നയിച്ചാണ് പ്രവർത്തകർ പരാതി നൽകിയിരുന്നത്. ജില്ലയിലെ വനിതാ പ്രവർത്തകരും ഈ നേതാവിനെതിരെ പലകുറി പരാതി നൽകിയിരുന്നു. ഫലം കാണാതെ വന്നതോടെ കഴിഞ്ഞ ദിവസ്സം പ്രവർത്തകർ നേതാവിനെ പെരുമാറി.തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിലാണ് സംഭവം നടന്നത്.

കുഴൽപ്പണകേസിൽ നേതാക്കൾ ഓരോരുത്തരായി അന്വേഷണത്തിൽ കുടുങ്ങന്നതിനിടയിലാണ് ബിജെപിയുടെ സമുന്നത നേതാവിനെ പ്രവർത്തകർ തല്ലിച്ചതച്ച വാർത്തകൾ ഇപ്പോൾ പുറത്ത് വരുന്നത്.ചാനൽചർച്ചകളിൽ സജീവമായ നേതാവിന് സാരമായ പരിക്ക് പറ്റിയതായാണ് റിപ്പോർട്ട്. എന്തായാലും കള്ളപ്പണം മാത്രമല്ല ബിജെപിയുടെ നേതാക്കൾക്ക് മറ്റു പല തരത്തിലുള്ള ഇടപാടുകളും നില നിൽക്കുന്നുണ്ടെന്നും ഇതോടെ വ്യക്തമാക്കുകയാണ്.