കുഴൽപ്പണ കേസ് വഴിത്തിരിവ്,സുരേന്ദ്രൻ ജയിലിലേക്ക്,സുനിൽ നായ്ക്ക് സുന്ദരയെ സന്ദർശിച്ചു,ചിത്രങ്ങൾ പുറത്ത്,

0
44

അനിരുദ്ധ്.പി.കെ

മഞ്ചേശ്വരത്തെ എൻ ഡി എ സ്ഥാനാർഥി കെ.സുരേന്ദ്രൻ, ബി എസ് പി സ്ഥാനാർത്ഥിയായി മത്സരിക്കാനിരുന്ന സുന്ദരയെ പണം നൽകി സ്വാധീനിച്ചതിന് വ്യക്തമായ തെളിവുകൾ പുറത്ത്. കെ.സുരേന്ദ്രൻ യുവമോർച്ച സംസഥാന പ്രസിഡന്റ് ആയി പ്രവർത്തിക്കുന്ന കാലത്ത് സംസ്ഥാന ട്രെഷറർ ആട്ടിരുന്ന സുനിൽ നായിക് സുന്ദരയെ വീട്ടിലെത്തി മത്സരത്തിൽ നിന്നും പിന്മാറുമെന്നു ഉറപ്പ് വരുത്തിയതിന്റെ ചിത്രങ്ങൾ പുറത്ത്. കെ.സുരേന്ദ്രന്റെ വിജയം ഉറപ്പാക്കുന്നതിന് സുന്ദര മത്സര രംഗത്ത് നിന്നും പിന്മാറുമെന്ന് വ്യക്തമാക്കുന്ന ഫേസ്ബുക് പോസ്റ്റാണ് നിലവിൽ പുറത്ത് വന്നത്. സുനിൽ നയിക്കും സുന്ദരിയും ബിജെപി പ്രവർത്തകരും ഒപ്പം നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ നേരറിയാൻ പുറത്ത് വിടുന്നത്.

ആചാരസംരകഷണത്തിന് നേതൃത്വം നൽകിയ കെ.സുരേന്ദ്രന് ഒരു പ്രതിബന്ധമാകാൻ ആഗ്രഹിക്കുന്നില്ല അതിനാൽ പിൻവാങ്ങുകയാണ് എന്നാണ് പോസ്റ്റിൽ പറയുന്നത്. അതേസമയം സുനിൽ നായിക്കിന്റെ സന്ദർശനത്തിന് തലേദിവസമാണ് സുരേന്ദ്രൻ മഞ്ചേശ്വരത്ത് എത്തിയത്. തുടർന്ന് പിറ്റേദിവസം സുനിൽ വീട്ടിലെത്തി സുന്ദരയെ സന്ദർശിക്കുകയായിരുന്നു.തനിക്ക് രണ്ട് ലക്ഷം രൂപയും, പുതിയ സ്മാർട്ട് ഫോണും നൽകിയെന്നാണ് സുന്ദര പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നത്. ഇതോടെ സുനിലിന്റെ സന്ദർശനം പാരിതോഷികം നൽകാനായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുരേന്ദ്രനുവേണ്ടി സുനിൽ നായിക് സുന്ദരയ്ക്ക് പണവും ഫോണും നൽകിയെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

സുനിൽ നായിക്കിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ കുഴൽപ്പണക്കേസും വഴിത്തിരിവിലേക്ക്.ധർമ്മരാജൻ സുനിൽ നായിക്കുമായി ബന്ധപ്പെട്ടിരുന്നു എന്ന് നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നു.ധര്മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം സുനിലിനെ ചോദ്യം ചെയ്യുകയും ചെയ്തു, എന്നാൽ അന്ന് ബിസിനസ് ആവശ്യങ്ങൾക്കാണ്‌ വിളിച്ചതെന്നാണ് സുനിൽ മൊഴി നൽകിയത്. സുന്ദരയുമായുള്ള ഡീലിന് നേതൃത്വം നൽകിയത് സുനിലാണെന്ന് വ്യക്തമായതോടെ കുഴൽപ്പണ കടത്തിൽ സുനിലിന്റെ പങ്ക് കൂടുതൽ തെളിഞ്ഞുവരികയാണ്. സുനിലിന്റെ നേതൃത്വത്തിലാണ് പണം കാസർഗോഡ് നിന്നും എറണാകുളത്തേക്ക് എത്തിക്കാൻ നീക്കം നടന്നതെന്നും അന്വേഷണ സംഘം അനുമാനിക്കുന്നു. സുനിലിനെ വിശദമായി ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

സുനിൽ കെ.സുരേന്ദ്രന്റെ വിശ്വസ്തനാണ്,ബിജെപി പ്രവർത്തകർക്കിടയിൽപോലും അറിയാവുന്ന പരസ്യമായ രഹസ്യമാണിത്. യുവമോർച്ച നേതൃത്വത്തിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്ന കാലം മുതൽ സുരേന്ദ്രന്റെ വിശ്വസ്ത പങ്കാളിയായിരുന്നു സുനിൽ നായ്ക്. സുനിലിന്റെ വിശദമായ ചോദ്യം ചെയ്യൽ സുരേന്ദ്രന്റെ ജയിലിലേക്കുള്ള താക്കോലായിരിക്കുമെന്നാണ് ഇപ്പോൾ അന്വേഷണ സംഘം വിലയിരുത്തുന്നത്.