തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടി. പെട്രോള്‍ വില 19 പൈസയും ഡീസലിന് 21 പൈസയുമാണ് വര്‍ധിപ്പിച്ചത്. തെരഞ്ഞെടുപ്പുകാലത്ത് വില വര്‍ധിപ്പിക്കാത്തത് മൂലമുണ്ടായ നഷ്ടം നികത്തുന്നതിനാണ് വില വര്‍ധനയെന്നാണ് എണ്ണ കമ്പനികളുടെ ന്യായീകരണം. 18 ദിവസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ചയാണ് എണ്ണ കമ്ബനികള്‍ വീണ്ടും വില വര്‍ധിപ്പിച്ചത്.
പെട്രോളിന് 15 പൈസയും ഡീസലിന് 18 പൈസയുമാണ് കൂട്ടിയത്. നിലവില്‍ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.74 രൂപയും ഡീസലിന് 81.12 രൂപയുമാണ് വില. തെരഞ്ഞെടുപ്പിന് പിന്നാലെ പെട്രോള്‍ ഡീസല്‍ വില മൂന്ന് രൂപ വരെ വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് കഴിഞ്ഞ രണ്ട് ദിവസവും ഇന്ത്യയില്‍ വില വര്‍ധിപ്പിച്ചത്.