BREAKING : കോവിഡ് പ്രതിരോധം, സന്നാഹം ശക്തമാക്കാൻ കേരളം 1000 ടൺ ഓക്സിജൻ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചു

0
23

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യം മുന്നിൽ കണ്ടാണ് കേരളം കൂടുതൽ ഓക്സിജൻ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചത്.

രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മുൻകരുതൽ നടപടിയെന്ന നിലയിലാണ് അടിയന്തര പ്രാധാന്യത്തോടെ ഇടപെടണം എന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്.

ഓക്സിജൻ കൂടാതെ ഓക്സിജൻ കോൺസെൻട്രേറ്റർ, വെന്റിലേറ്റർ ബെഡുകൾ, 75 ലക്ഷം വാക്‌സിൻ എന്നിവയും അനുവദിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്ത് പ്രതിദിന കണക്കുകൾ ഏറെയുള്ള സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്ന കേരളത്തിന് അടിയന്തര പ്രാധാന്യത്തോടെയുള്ള ഇടപെടൽ ഉണ്ടാകണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് രണ്ടാം തരംഗം കേരളത്തിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.സർക്കാരിന്റെ നേതൃത്വത്തിൽ വാർ റൂം തുറന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. അതേസമയം ജനങ്ങളുടെ പിന്തുണയും, സഹകരണവും ഉണ്ടായാൽ മാത്രമേ ഈ തരംഗത്തെ കാര്യക്ഷമമായി പ്രതിരോധിക്കാൻ കഴിയുകയുള്ളു.

കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ അത്തരം പ്രവർത്തനങ്ങൾ ഊര്ജിതമാക്കുകയാണ്. വരാനിരിക്കുന്ന സാഹചര്യം പരിഗണിച്ചാണ് ഇപ്പോൾ മുൻകൂട്ടി സഹായം അഭ്യര്ഥിച്ചിരിക്കുന്നത്.