കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നു

0
30

 

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നു. കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് ഓക്സിജൻ പ്ലാന്റ് നിർമ്മിക്കുന്നത്. മെഡിക്കൽ കോളേജിലെ പി.എം.എസ്.എസ്.വൈ. ബ്ലോക്കിലാണ് ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത്.

പി.കെ. സ്റ്റീൽ കോംപ്ലക്സിൽനിന്നുള്ള 13,000 ലിറ്റർ ശേഷിയുള്ള പ്ലാന്റാണ് മെഡിക്കൽ കോളേജ് കോമ്പൗണ്ടിലേക്ക് മാറ്റിസ്ഥാപിക്കുന്നത്. പ്രതിഫലമില്ലാതെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്ലാന്റ് മാറ്റിസ്ഥാപിക്കുന്നത്.പ്ലാന്റ് മാറ്റിസ്ഥാപിക്കുന്നതിൽ ഊരാളുങ്കൽ സൊസൈറ്റിയെ പ്രതിരോധസെക്രട്ടറി അജയ് കുമാർ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. പ്രവർത്തനങ്ങൾ ഈ ആഴ്ചതന്നെ പൂർത്തിയാക്കുമെന്ന് സൊസൈറ്റി അറിയിച്ചു