നടൻ ശരണ്‍ കുഴഞ്ഞുവീണ് മരിച്ചു

0
41

ചിത്രം സിനിമയിലൂടെ ബാലതാരമായി കാണികളെ ചിരിപ്പിച്ച ശരണ്‍ പനിബാധിച്ച്‌ കുഴഞ്ഞ് വീണ് മരിച്ചു. കടുത്ത പനിയെതുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു ശരണ്‍.

കുഴഞ്ഞ് വീണതിനെതുടര്‍ന്ന് ഇന്ന് രാവിലെ കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കടക്കല്‍ താലൂക്ക് ആശുപത്രിയില്‍.

കൊവിഡ് പരിശോധനാഫലം വന്നതിന് ശേഷമേ ബന്ധുക്കൾക്ക് വിട്ടുനൽകുകയുള്ളു. ചിത്രം ഉള്‍പ്പടെ നാല് സിനിമകളില്‍ ശരണ്‍ അഭിനയച്ചിട്ടുണ്ട്.

സിനിമ സിരിയല്‍ മേഖലയില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ശരണ്‍, ഭാര്യക്കും കുട്ടികള്‍ക്കും ഒപ്പം കടക്കല്‍ ചിതറയിലായിരുന്നു താമസം.